assault against student
വയനാട്ടിൽ എസ് എഫ് ഐ നേതാവിന് ക്രൂര മർദനം; ഐ സി യുവിൽ
വലതു വിദ്യാർഥി സംഘടനകളുടെ ലഹരി മാഫിയ സംഘമാണ് ആക്രമിച്ചതെന്ന് സി പി എം പറഞ്ഞു.

കല്പറ്റ | വയനാട് മേപ്പാടി പോളിടെക്‌നിക്ക് കോളേജിൽ എസ് എഫ് ഐ നേതാവിന് ക്രൂരമർദനം. മർദനമേറ്റ അപർണ മേപ്പാടി മിംസ് മെഡി. കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വലതു വിദ്യാർഥി സംഘടനകളുടെ ലഹരി മാഫിയ സംഘമാണ് ആക്രമിച്ചതെന്ന് സി പി എം പറഞ്ഞു.
സംഭവം ഞെട്ടിക്കുന്നതും അപലപനീയവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ലഹരി മാഫിയക്കെതിരെ നിരന്തര പോരാട്ടം നടത്തുന്ന അപർണയെ കോളേജ് തിരഞ്ഞെടുപ്പിനിടെയാണ് ഈ സംഘം ആക്രമിച്ചത്. ലഹരിയുടെ മൊത്ത വിതരണക്കാരായി മാറുന്ന വലതു വിദ്യാർത്ഥി സംഘടനകൾ കലാലയങ്ങളെ കലാപവത്കരിക്കാൻ ശ്രമിക്കുകയാണ്. ഈ ശ്രമങ്ങളെ വിദ്യാർത്ഥി സമൂഹം പരാജയപ്പെടുത്തുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം മേപ്പാടി പോളിടെക്നിക്കിൽ വിദ്യാർഥി തിരഞ്ഞെടുപ്പ് നടന്നിരുന്നു.