Kerala
എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റായി ആദര്‍ശ് എം സജിയെയും ജനറല്‍ സെക്രട്ടറിയായി ശ്രീജന്‍ ഭട്ടാചാര്യയെയും തിരഞ്ഞെടുത്തു
87 അംഗ കേന്ദ്ര എക്സിക്യുട്ടീവ് അംഗങ്ങളെയും സമ്മേളനം തെരഞ്ഞെടുത്തു

ഫലസ്തീന്‍ സോളിഡാരിറ്റി നഗര്‍ (കോഴിക്കോട്) | എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റായി ആദര്‍ശ് എം സജിയെയും (കേരളം) ജനറല്‍ സെക്രട്ടറിയായി ശ്രീജന്‍ ഭട്ടാചാര്യയെയും (പശ്ചിമ ബംഗാള്‍) കോഴിക്കോട്ട് നടക്കുന്ന 18 ാമത് അഖിലേന്ത്യാ സമ്മേളനം തെരഞ്ഞെടുത്തു.
87 അംഗ കേന്ദ്ര എക്സിക്യുട്ടീവ് അംഗങ്ങളെയും സമ്മേളനം തെരഞ്ഞെടുത്തു.സുഭാഷ് ജാക്കര്‍, ടി നാഗരാജു, രോഹിദാസ് യാദവ്, സത്യേഷ ലെയുവ, ശില്‍പ സുരേന്ദ്രന്‍, പ്രണവ് ഖാര്‍ജി, എം ശിവപ്രസാദ്, സി മൃദുല (വൈസ് പ്രസിഡന്റുമാര്‍), ഐഷി ഘോഷ്, ജി അരവിന്ദ സാമി, അനില്‍ താക്കൂര്‍, കെ പ്രസന്നകുമാര്‍, ദേബാഞ്ജന്‍ ദേവ്, പി എസ് സഞ്ജീവ്, ശ്രീജന്‍ ദേവ്, മുഹമ്മദ് ആതിഖ് അഹമ്മദ് (ജോ. സെക്രട്ടറിമാര്‍) എന്നിവരടങ്ങിയതാണ് അഖിലേന്ത്യാ സെക്രട്ടറിയറ്റ്.
കേന്ദ്ര സെക്രട്ടറിയറ്റില്‍ രണ്ടും കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ എട്ടും ഒഴിവുണ്ട്. കൊല്ലം ചാത്തന്നൂര്‍ സ്വദേശിയാണ് പ്രസിഡന്റായി തെരഞ്ഞെടുത്ത ആദര്‍ശ് എം സജി. എസ് എഫ് ഐ സംസ്ഥാന വൈസ് പ്രസിഡന്റും അഖിലേന്ത്യാ ജോ. സെക്രട്ടറിയുമായിരുന്നു. ഡല്‍ഹി ജനഹിത് ലോ കോളേജില്‍ എല്‍ എല്‍ ബി അവസാന വര്‍ഷ വിദ്യാര്‍ഥിയാണ്. പശ്ചിമബംഗാള്‍ ജാദവ്പുര്‍ സ്വദേശിയാണ് സെക്രട്ടറിയായി തെരഞ്ഞെടുത്ത ശ്രീജന്‍ ഭട്ടാചാര്യ. ഹിസ്റ്ററിയില്‍ ബിരുദാനന്തര ബിരുദധാരിയാണ്. കേരളത്തില്‍ നിന്ന് 10 പേര്‍ അഖിലേന്ത്യാ സെക്രട്ടറിയറ്റിലുണ്ട്.
കേന്ദ്ര എക്‌സിക്യുട്ടീവ് അംഗങ്ങള്‍: കെ പ്രസന്ന കുമാര്‍, പി രാംമോഹന്‍, ഒ പരമേശ്, പല്ലവി, സാഹിദ (ആന്ധ്ര പ്രദേശ്), കാന്തികുമാരി (ബിഹാര്‍), ഐഷി ഘോഷ്, സൂരജ് എളമണ്‍ (ഡല്‍ഹി), സത്യേഷ ലെയുവ, അഗ്മാന്‍ ലെയുവ (ഗുജറാത്ത്), സുഖ്ദേവ് ബൂറ, അക്ഷയ് മഹ്ല (ഹരിയാന), അനില്‍ താക്കൂര്‍, സണ്ണി സേക്ത, സരിത (ഹിമാചല്‍), വിജയ് കുമാര്‍, ശിവപ്പ, സുജാത (കര്‍ണാടക), പി എസ് സഞ്ജീവ്, എം ശിവപ്രസാദ്, എസ് കെ ആദര്‍ശ്, ബിബിന്‍രാജ് പായം, സാന്ദ്ര രവീന്ദ്രന്‍, പി താജുദീന്‍, ഗോപിക, ടോണി കുര്യാക്കോസ്, ആര്യാപ്രസാദ്, അക്ഷര (കേരളം), അജയ് തിവാരി, രാജ്വീര്‍ ധാക്കഡ് (മധ്യപ്രദേശ്), രോഹിദാസ് ജാദവ്, സോംനാഥ് നിര്‍മല്‍, മനീഷ ബല്ലാല്‍ (മഹാരാഷ്ട്ര) ചന്ദന്‍ സാഹു (ഒഡീഷ), എസ് പ്രവീണ്‍കുമാര്‍ (പോണ്ടിച്ചേരി), രാംദാസ് പി ശ്രീനിവാസന്‍ (പി എസ് എഫ്), ജീവന്‍കുമാര്‍ (പഞ്ചാബ്), വിജേന്ദ്ര ധാക്ക, മുകേഷ് മോഹന്‍ പുരിയ, ഫാല്‍ഗന്‍ ബറാന്ദ, പ്രിയ ചൗധരി (രാജസ്ഥാന്‍), ജി അരവിന്ദ സാമി, ടി ഷംസീര്‍ അഹമ്മദ്, സി മൃദുല, കെ പി സൗമ്യ (തമിഴ്നാട്), ടി നാഗരാജു, എസ് രജനീകാന്ത്, എം മമത, എം പൂജ, കെ ശങ്കര്‍, എം ഡി ആതിഖ് അഹമ്മദ് (തെലങ്കാന), ശ്രീജന്‍ ദേവ്, പ്രീതം ഷില്‍, സൗരവ് ദേവ്, പൂജ ഹരിദാസ് (ത്രിപുര), സുജിത് ത്രിപുര, ദിപ്ഷാന ദേബ്ബര്‍മ (ടി എസ് യു), നിതിന്‍ മലേത, ശൈലേന്ദ്ര പാര്‍മര്‍ (ഉത്തരാഖണ്ഡ്), പാര്‍ത്ഥസാരഥി ദ്വിവേദി, അബ്ദുള്‍ വഹാബ് (ഉത്തര്‍പ്രദേശ്), ദേബാഞ്ജന്‍ ദേ, പ്രണയ് ഖാര്‍ജി, സൗവിക്ദാസ് ബക്ഷി, ആകാശ് കര്‍, മധുശ്രീ മജുംദാര്‍, ദിഥിതി റോയ്, ബര്‍ണാന മുഖോപാധ്യായ, ഷുവജിത് സര്‍ക്കര്‍, ജാകിര്‍ ഹുസൈന്‍ മുല്ലിക്, അര്‍ണാബ് ദാസ് (പശ്ചിമ ബംഗാള്‍), ശ്രീജന്‍ ഭട്ടാചാര്യ, ആദര്‍ശ് എം സജി, സുഭാഷ് ജാക്കര്‍, എം എല്‍ അഭിജിത്ത്, ദൊഡ്ഡ ബസവരാജ് ഗുളേഡ (സെന്റര്‍), ശില്‍പ സുരേന്ദ്രന്‍ (സെന്‍ട്രല്‍ യൂണിവേഴ്സിറ്റി), ദീപാജിത് ദാസ് (മെഡിക്കല്‍), ക്ഷണിതാവ്: നിഖില്‍ മാത്യു (യുകെ, അയര്‍ലന്റ്).