Connect with us

Kerala

സ്‌കൂട്ടറില്‍ സഞ്ചരിക്കവെ റോഡിലെ കുഴിയില്‍ വീണു; ജയില്‍ സൂപ്രണ്ടിനും ഭാര്യക്കും സാരമായി പരുക്കേറ്റു

ഇരുവരേയും തൃശ്ശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published

|

Last Updated

തൃശ്ശൂര്‍ |  റോഡിലെ കുഴിയില്‍ വീണു സ്‌കൂട്ടര്‍ യാത്രികര്‍ക്ക് പരുക്കേറ്റു. ജയില്‍ സൂപ്രണ്ടും ഭാര്യയുമാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് വൈകിട്ടാണ് സംഭവം. അപകടത്തില്‍ ഇരുവര്‍ക്കും സാരമായി പരുക്കേറ്റു

തൃശ്ശൂര്‍ കോവിലകത്തും പാടം റോഡിലെ കുഴിയില്‍ വീണാണ് സ്‌കൂട്ടര്‍ യാത്രികരായ കോലഴി സ്വദേശികളായ തോമസ്(62) ,ബീന(60) എന്നിവര്‍ക്ക് പരിക്കുപറ്റിയത്..ഇരുവരേയും തൃശ്ശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുദിവസം മുമ്പ് തൃശ്ശൂരിലെ എംജി റോഡിലെ കുഴിയില്‍ വീഴാതെ സ്‌കൂട്ടര്‍ വെട്ടിച്ച യുവാവ് ബസ്സിനടിയില്‍പ്പെട്ട്  മരിച്ചിരുന്നു. യുവാവിന് ഒപ്പം ഉണ്ടായിരുന്ന അമ്മക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു.

 

---- facebook comment plugin here -----

Latest