Connect with us

International

ഇറാന് മാസങ്ങള്‍ക്കുള്ളില്‍ ആണവ ബോംബ് നിര്‍മിക്കാനുള്ള ശേഷി ഇപ്പോഴും ഉണ്ടെന്ന് അന്താരാഷ്ട്ര ആറ്റോമിക് എനര്‍ജി ഏജന്‍സി

ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദം തള്ളുന്നതാണ് മേധാവി റാഫേല്‍ ഗ്രോസിന്റെ വെളിപ്പെടുത്തല്‍

Published

|

Last Updated

ന്യൂയോര്‍ക്ക് | ആവശ്യമെങ്കില്‍ മാസങ്ങള്‍ക്കുള്ളില്‍ ആണവ ബോംബ് നിര്‍മ്മിക്കാന്‍ ഉതകുന്ന തരത്തില്‍ യുറേനിയം സംപുഷ്ടീകരണം നടത്താന്‍ ഇറാന് ശേഷിയുണ്ടെന്ന് അന്താരാഷ്ട്ര ആറ്റോമിക് എനര്‍ജി ഏജന്‍സി മേധാവി റാഫേല്‍ ഗ്രോസി.

ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദം തള്ളുന്നതാണ് അന്താരാഷ്ട്ര ആറ്റോമിക് എനര്‍ജി ഏജന്‍സി തലവന്റെ വെളിപ്പെടുത്തല്‍. അമേരിക്കന്‍ വ്യോമാക്രമണത്തിനു ശേഷം ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചു എന്നായിരുന്നു ട്രംപ് അവകാശപ്പെട്ടത് എന്നു മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കവേ റാഫേല്‍ ഗ്രോസി പറഞ്ഞു. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ എല്ലാം ആക്രമിച്ച് നശിപ്പിച്ചതായി പറയാനാവില്ലെന്നും അദ്ദേഹം വിശദമാക്കി. ഇസ്‌റാഈല്‍ ജൂണ്‍ 13നാണ് ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം ആരംഭിച്ചത്.

ഇറാന്‍ ആണവ ആയുധം നിര്‍മ്മിക്കുന്നുവെന്ന ആരോപണം ഉയര്‍ത്തിയായിരുന്നു ഇത്. ഈ ആക്രമണങ്ങളില്‍ പിന്നീട് അമേരിക്കയും പങ്കുചേര്‍ന്നു. ഫോര്‍ഡോയിലും നഥാന്‍സിലും ഇസ്ഫഹാനിലും ഉള്ള ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക ബോബുകള്‍ വര്‍ഷിച്ചു. എന്നാല്‍ ഇതുവരെയും ആണവ കേന്ദ്രങ്ങള്‍ക്ക് സംഭവിച്ച കേടുപാടുകളുടെ കൃത്യമായ വിവരങ്ങള്‍ പുറത്ത് വന്നിരുന്നില്ല. നേരത്തെ പെന്റഗണ്‍ പുറത്ത് വിട്ട പ്രാഥമിക റിപ്പോര്‍ട്ടിലും ട്രംപിന്റെ അവകാശ വാദത്തെ തള്ളിയിരുന്നു.

എന്നാല്‍ ചരിത്രത്തിലെ ഏറ്റവും വിജയകരമായ സൈനിക ആക്രമണത്തെ താഴ്ത്തിക്കെട്ടാനുള്ള മാധ്യമങ്ങളുടെ ശ്രമമാണ് തന്റെ വാദങ്ങളെ തള്ളിയുള്ള റിപ്പോര്‍ട്ടുകളേക്കുറിച്ച് ട്രംപ് പ്രതികരിച്ചത്.

---- facebook comment plugin here -----

Latest