Kerala
ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; മുന്‍ ജില്ലാ ജഡ്ജിക്ക് ജാമ്യം
തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്.

തിരുവനന്തപുരം | ബസില്‍ സഹയാത്രികക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ മുന്‍ ജില്ലാ ജഡ്ജിക്ക് കോടതി ജാമ്യം അനുവദിച്ചു. കിളിമാനൂര്‍ മുക്ക് റോഡ് ഗീതാ മന്ദിരത്തില്‍ റിട്ട. ജില്ലാ ജഡ്ജി ആര്‍ രാമബാബുവിനാണ് (61) ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്.
ഏപ്രില്‍ 20 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് തന്നെ രാമബാബുവിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കിളിമാനൂരില്‍ നിന്ന് ബസില്‍ കയറിയ ഇയാള്‍ സീറ്റില്‍ ഒറ്റക്കിരിക്കുകയായിരുന്ന യുവതിയെ ശല്യം ചെയ്യുകയായിരുന്നു. ശല്യം സഹിക്കാന്‍ കഴിയാതെ യുവതി ബഹളം വെച്ചതോടെ മറ്റ് യാത്രക്കാരും ജീവനക്കാരും വിഷയത്തില്‍ ഇടപെട്ടു. തുടര്‍ന്ന് മണ്ണന്തല പോലീസെത്തി രാമബാബുവിനെ അറസ്റ്റ് ചെയ്തു. സ്ത്രീത്വത്തെ അപമാനിച്ചതുള്‍പ്പെടെയുളള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.