Connect with us

National

ഭോപ്പാല്‍-ഉജ്ജെയിന്‍ ട്രെയിന്‍ സ്ഫോടനക്കേസില്‍ ഏഴ് ഭീകരര്‍ക്ക് വധശിക്ഷ

കുറ്റപത്രം സമര്‍പ്പിച്ച് അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിധി പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.

Published

|

Last Updated

ഭോപ്പാല്‍| ഭോപ്പാല്‍-ഉജ്ജെയിന്‍ ട്രെയിന്‍ സ്‌ഫോടനക്കേസില്‍ ഏഴ് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച് ലക്‌നൗവിലെ പ്രത്യേക എന്‍ഐഎ കോടതി. കേസില്‍ അറസ്റ്റിലായ എട്ട് പ്രതികളില്‍ ഏഴ് പേരെയാണ് എന്‍ഐഎ കോടതി വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്.

മറ്റൊരു പ്രതിക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചിട്ടുണ്ട്. പ്രതികള്‍ക്ക് ഐഎസുമായി ബന്ധമുണ്ട്. കുറ്റപത്രം സമര്‍പ്പിച്ച് അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിധി പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.

സ്ഫോടനക്കേസിലെ പ്രതികളായ മുഹമ്മദ് ഫൈസല്‍, ഗൗസ് മുഹമ്മദ് ഖാന്‍, അസ്ഹര്‍, ആത്തിഫ് മുസഫര്‍, ഡാനിഷ്, മീര്‍ ഹുസൈന്‍, ആസിഫ് ഇക്ബാല്‍ എന്നിവര്‍ക്കാണ് വധശിക്ഷ. സ്ഫോടനത്തിനുപിന്നില്‍ ഐഎസിന് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. 2017 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

 

 

 

Latest