Kerala
വടകരയില്‍ തേനീച്ചയാക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് പരുക്ക്
വടകര ഹെല്‍ത്ത് സെന്ററിന് സമീത്ത് വെച്ചാണ് ഫിദ,ഫാത്തിമ എന്നീ കുട്ടികളെ തേനീച്ച ആക്രമിച്ചത്.
കോഴിക്കോട് | വടകരയില്‍ തേനീച്ച ആക്രമത്തില്‍ കുട്ടികളുള്‍പ്പടെ ഒന്‍പതു പേര്‍ക്ക് പരുക്കേറ്റു. ശനിയാഴ്ച വൈകിട്ട് 4.30 ഓടെയായിരുന്നു സംഭവം. വടകര ഹെല്‍ത്ത് സെന്ററിന് സമീത്ത് വെച്ചാണ് ഫിദ,ഫാത്തിമ എന്നീ കുട്ടികളെ തേനീച്ച ആക്രമിച്ചത്.
കുത്തേറ്റ ഇരുവരെയും വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ രക്ഷിക്കാനെത്തിയ മറ്റ് ഏഴ് പേര്‍ക്കാണ് കുത്തേറ്റത്. ഇവരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.







