National
ഒഡീഷയില്‍ മാനിനെ കൊന്ന സംഭവത്തില്‍ ഏഴ് പേര്‍ അറസ്റ്റില്‍
സിമിലിപാല്‍ ദേശീയ ഉദ്യാനത്തിലാണ് മാനിനെ കൊന്ന ജഡം കണ്ടെത്തിയത്.
ഒഡീഷ| ഒഡീഷയിലെ മയൂര്‍ബഞ്ച് ജില്ലയിലെ സിമിലിപാല്‍ ദേശീയ ഉദ്യാനത്തില്‍ മാനിനെ കൊന്ന ജഡം കണ്ടെത്തി. തുടര്‍ന്ന് ഏഴ് പേരെ അറസ്റ്റ് ചെയ്തതായി മുതിര്‍ന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇവരുടെ പക്കല്‍നിന്ന് മാനിന്റെ ജഡവും ആയുധങ്ങളും പിടിച്ചെടുത്തതായി സിമിലിപാല്‍ ടൈഗര്‍ പ്രോജക്ട് ഫോറസ്റ്റ് അഡീഷണല്‍ കണ്‍സര്‍വേറ്റര്‍ ഫാല്‍ഗുനി ബെഹ്റ പറഞ്ഞു.
വനപാലകരുടെ പട്രോളിംഗ് സംഘം ഇന്നലെ ഗോയ്ലി ഗ്രാമത്തില്‍ നിന്നുമാണ് പ്രതികളെ പിടികൂടിയത്.
---- facebook comment plugin here -----



