Connect with us

National

ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിക്ക് വധശിക്ഷ

ശുചീകരണ തൊഴിലാളിയായ പ്രതി കുട്ടിയെ ഉപദ്രവിച്ചതിന് ശേഷം ഫൂട്ട് പാത്തില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു

Published

|

Last Updated

കൊല്‍ക്കത്ത |  ഏഴുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് വധശിക്ഷ. കൊല്‍ക്കത്തയിലെ പ്രത്യേക പോക്‌സോ കോടതിയാണ് കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി പരിഗണിച്ച് പ്രതിക്ക് വധശിക്ഷ വിധിച്ചത്. 34 കാരനായ രാജീബ് ഘോഷിനാണ് കോടതി പരമാവധി ശിക്ഷ വിധിച്ചത്.കഴിഞ്ഞ ഡിസംബറിലാണ് സംഭവം

വീട്ടില്‍ നിന്നും കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസിനെ സമീപിക്കുകയായിരുന്നു. വിവരം അറിയിച്ചിരുന്നു. ശുചീകരണ തൊഴിലാളിയായ പ്രതി കുട്ടിയെ ഉപദ്രവിച്ചതിന് ശേഷം ഫൂട്ട് പാത്തില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.കുട്ടിയുടെ കരച്ചില്‍ കേട്ട പ്രദേശവാസികള്‍ പോലീസില്‍ വിവരം അറിയിച്ചു. ആശുപത്രിയിലെത്തിച്ച് നടത്തിയ പ്രാഥമിക പരിശോധനയിലാണ് കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് മനസിലായത്. കുട്ടിയുടെ ദേഹത്ത്, സ്വകാര്യ ഭാഗങ്ങളിലുള്‍പ്പെടെ മുറിവുകളും ഉണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.ജാര്‍ഗാമിലെ ഗോപി ബല്ലാവൂരിലെ ഒരു റിസോര്‍ട്ടില്‍ നിന്നാണ് രാജീബ് ഘോഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

 

---- facebook comment plugin here -----

Latest