Kerala
തിരുവനന്തപുരം സർക്കാർ കണ്ണാശുപത്രിയിൽ ഗുരുതരവീഴ്ച; ഇടത് കണ്ണിന് നല്‍കേണ്ട ചികിത്സ വലത് കണ്ണിന് മാറി നല്‍കി
ഡോക്ടര്‍ക്ക് സസ്പെന്‍ഷൻ
		
      																					
              
              
            തിരുവനന്തപുരം | തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ ഗുരുതര വീഴ്ച.ഇടത് കണ്ണിന് നല്‍കേണ്ട ചികിത്സ വലത് കണ്ണിന് മാറി നല്‍കിയതായാണ് പരാതി.ബീമാപള്ളി സ്വദേശി അസൂറ ബീവിയാണ് പരാതി നല്‍കിയത്.
കണ്ണിലെ നീര്‍ക്കെട്ട് കുറയാന്‍ നല്‍കുന്ന കുത്തിവെയ്പ്പാണ് മാറി വലത് കണ്ണിന് നല്‍കിയത്.
സംഭവത്തില്‍ ഡോക്ടര്‍ എസ് എസ് സുജീഷിനെ സസ്‌പെന്‍ഡ് ചെയ്തു. ഇന്നലെ രാവിലെയാണ് ആശുപത്രിയില്‍ ശസ്ത്രക്രിയയുടെ ഭാഗമായി അസൂറ ബീവി അഡിമിറ്റ് ആയത്. അഡ്മിറ്റ് ആയതിന് ശേഷം ഇടതുകണ്ണ് ക്ലീന്‍ ചെയ്തു. പിന്നീട് ഇടതു കണ്ണിന് എടുക്കേണ്ട ഇഞ്ചക്ഷന്‍ വലതുകണ്ണിന് എടുക്കുകയായിരുന്നു.
കുത്തിവെപ്പെടുത്ത വലതു കണ്ണിന് നിലവില്‍ മറ്റു കുഴപ്പമില്ലെന്നാണ് വിവരം.അതേസമയം
വിഷയത്തില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് അസൂറ ബീവിയുടെ മകന്‍ മാജിദ് വ്യക്തമാക്കി.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
