Connect with us

International

ഋഷി സുനക്കിന്റെ മന്ത്രിസഭയില്‍ നിന്ന് മുതിര്‍ന്ന മന്ത്രി രാജിവച്ചു

Published

|

Last Updated

ലണ്ടന്‍ |  ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ മന്ത്രിസഭയില്‍ നിന്ന് മുതിര്‍ന്ന മന്ത്രി രാജിവച്ചു. സഹപ്രവര്‍ത്തകനോട് മോശമായി പെരുമാറി എന്ന ആരോപണത്തിലാണ് മന്ത്രി ഗാവിന്‍ വില്യംസണ്‍ രാജിവച്ചത്.

ഗാവിന്‍ വില്യംസണ്‍ സഹപ്രവര്‍ത്തകന് അയച്ച ഒരു ടെക്സ്റ്റ് സന്ദേശമാണ് രാജിയിലേക്ക് നയിച്ചത്. വില്യംസണ്‍ സന്ദേശം ലഭിച്ച സഹപ്രവര്‍ത്തകനോട് മാപ്പ് പറഞ്ഞെങ്കിലും പിന്നീട് സ്ഥാനം രാജിവയ്ക്കുകയാണ് എന്ന് അറിയിക്കുകയായിരുന്നു. തനിക്കെതിരെ ഉയരുന്ന ആരോപണം സര്‍ക്കാറിന്റെ നല്ല പ്രവര്‍ത്തനത്തിന് കളങ്കം ഉണ്ടാകരുത് എന്നതിനാലാണു രാജിയെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ തെരേസ മേയ് മന്ത്രിസഭയില്‍ പ്രതിരോധ മന്ത്രിയായിരുന്ന സമയത്തും ഇദ്ദേഹം മോശം പരാമര്‍ശത്തിന്റെ പേരില്‍ വിവാദത്തില്‍ അകപ്പെട്ടിരുന്നു. അന്ന് പ്രതിരോധ മന്ത്രാലയത്തിലെ ഒരു ജീവനക്കാരനെ കഴുത്തറക്കും എന്ന് മന്ത്രി ഭീഷണിപ്പെടുത്തുകയായിരുന്നു.

ഋഷി സുനക്ക് ഗാവിന്‍ വില്യംസണിന്റെ രാജി സ്വീകരിച്ചു. വളരെ ദുഃഖകരമാണ് രാജിയെന്നും സര്‍ക്കാറിനും പാര്‍ട്ടിക്കും വിശ്വസ്തനാണ് ഗാവിന്‍ വില്യംസണ്‍ എന്നും പറഞ്ഞു.