Kerala
വഞ്ചിയൂര്‍ കോടതിയിലെ ജൂനിയര്‍ അഭിഭാഷകയെ സീനിയര്‍ അഭിഭാഷകന്‍ മര്‍ദ്ദിച്ച കേസ്; പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു
കയ്യേറ്റം, സ്ത്രീത്വത്തെ അപമാനിക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്
തിരുവനന്തപുരം | വഞ്ചിയൂര്‍ കോടതിയിലെ ജൂനിയര്‍ അഭിഭാഷകയെ സീനിയര്‍ അഭിഭാഷകന്‍ മര്‍ദിച്ച കേസില്‍ വഞ്ചിയൂര്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. അഡ്വ.ശ്യാമിലിയെ മര്‍ദ്ദിച്ച കേസില്‍ അഡ്വ. ബെയ്‌ലിന്‍ ദാസിനെതിരെയാണ്‌പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കയ്യേറ്റം, സ്ത്രീത്വത്തെ അപമാനിക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ മെയ് 13 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജൂനിയര്‍ അഭിഭാഷകരുടെ തര്‍ക്കത്തിനിടെയാണ് മര്‍ദനമുണ്ടായത്.അടികൊണ്ട് താഴെ വീണിട്ടും പിടിച്ച് എഴുന്നേല്‍പ്പിച്ച് വീണ്ടും മര്‍ദ്ദിക്കുകയായിരുന്നു.
അടുത്ത മാസം 23 ന് കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും. സംഭവ ശേഷം ഒളിവില്‍പോയ ബെയലിന്‍ ദാസിനെ മൂന്നാം ദിവസമാണ് പോലീസ് പിടികൂടിയത്. തിരുവനന്തപുരം സ്റ്റേഷന്‍ കടവില്‍ നിന്ന് തുമ്പ പോലീസാണ് ഇയാളെ പിടികൂടിയത്.





