Connect with us

seerathunnabi academic conference

സീറത്തുന്നബി അക്കാദമിക് കോൺഫറൻസ്: സംഘാടക സമിതി രൂപവത്കരിച്ചു

സീറത്തുന്നബി അക്കാദമിക് കോൺഫറൻസ് ഒക്ടോബർ 22, 23 തീയതികളിലായി തൃശൂരിൽ നടക്കും.

Published

|

Last Updated

കൊക്കാല | എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ആറാമത് സീറത്തുന്നബി അക്കാദമിക് കോൺഫറൻസിന്റെ സംഘാടക സമിതി രൂപവത്കരിച്ചു. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ശിഹാബ് സഖാഫിയുടെ അധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി കെ ബി ബശീർ ഉദ്‌ഘാടനം ചെയ്തു.

സംഘാടക സമിതി ചെയർമാനായി  അബ്ദുൽ വഹാബ് സഅദിയേയും കൺവീനറായി ശരീഫ് പാലിപ്പിള്ളിയേയും തിരഞ്ഞെടുത്തു. എസ് എസ് എഫ് ജില്ലാ ജന. സെക്രട്ടറി ശനീബ് മുല്ലക്കര സ്വാഗതവും സെക്രട്ടറി അബുതാഹിർ ചേറ്റുവ നന്ദിയും പറഞ്ഞു. സീറത്തുന്നബി അക്കാദമിക് കോൺഫറൻസ് ഒക്ടോബർ 22, 23 തീയതികളിലായി തൃശൂരിൽ നടക്കും.

Latest