Connect with us

First Gear

കുറഞ്ഞ ബജറ്റിൽ കൂടുതൽ ഓടുന്ന സ്‌കൂട്ടർ; ഇതാ അഞ്ച് ഓപ്‌ഷനുകൾ

എക്‌സ്‌ ഷോറൂം വില ഒരു ലക്ഷം രൂപയിൽ കുറവുള്ള നല്ല മൈലേജുള്ള ചില സ്‌കൂട്ടറുകൾ പരിചയപ്പെടാം.

Published

|

Last Updated

കാർ വാങ്ങുമ്പോൾ പോലും ബജറ്റും മൈലേജും നോക്കുന്നവരാണ്‌ സാധാരണക്കാർ. അപ്പോൾ പിന്നെ സ്‌കൂട്ടറും ബൈക്കുമെല്ലാം വാങ്ങുമ്പോഴുള്ള കാര്യം പറയണോ? എക്‌സ്‌ ഷോറൂം വില ഒരു ലക്ഷം രൂപയിൽ കുറവുള്ള നല്ല മൈലേജുള്ള ചില സ്‌കൂട്ടറുകൾ പരിചയപ്പെട്ടാലോ.

യമഹ റേ ZR 125

ലിറ്ററിന് 52 ​​കിലോമീറ്റർവരെ മൈലേജ്‌ നൽകുന്ന സ്‌കൂട്ടറാണ്‌ യമഹ റേ സെഡ്‌ആർ 125. ഇതിന്‌ 87,800 രൂപയാണ് എക്‌സ്-ഷോറൂം വില. 7.9 എച്ച്‌പി പീക്ക് ടോർക്ക് ഉത്പാദിപ്പിക്കാൻ ഈ സ്‌കൂട്ടറിന് കഴിയും.

സുസുക്കി ബർഗ്മാൻ സ്ട്രീറ്റ് 125

ദീർഘദൂര യാത്രാസുഖം നൽകുന്ന സ്‌കൂട്ടറാണ്‌ സുസുക്കി ബർഗ്‌മാൻ സ്‌ട്രീറ്റ്‌ 125. 96,800 രൂപ എക്‌സ്-ഷോറൂം വില വരുന്ന വാഹനത്തിന്‌ ലിറ്ററിന് 50 കിലോമീറ്ററാണ്‌ മൈലേജ്‌ കമ്പനി അവകാശപ്പെടുന്നത്‌. ഇതിന് 8.2 എച്ച്‌പി പവർ ഔട്ട്പുട്ട് ഉണ്ട്.

യമഹ ഫാസിനോ 125

ലിറ്ററിന് 49 കിലോമീറ്റർ മൈലേജുള്ള സ്‌കൂട്ടറിന്‌ 83,000 രൂപ മുതൽ 97,500 രൂപ വരെയാണ്‌ എക്‌സ്‌ ഷോറൂം വില. 6 വേരിയന്‍റുകളിലാണ്‌ വാഹനം ഇറങ്ങുന്നത്‌. 8.2 എച്ച്‌പി പീക്ക് പവർ ഇത് അവകാശപ്പെടുന്നു.

ഹീറോ പ്ലെഷർ

ലിറ്ററിന് 50 കിലോമീറ്റർ മൈലേജുള്ള ഹീറോയുടെ പ്ലെഷർ കൂട്ടത്തിൽ ഏറ്റവും ബജറ്റ്‌ ഫ്രണ്ട്‌ലിയാണ്‌. 70,500 രൂപയാണ്‌ എക്‌സ്‌ ഷോറൂം വില. LX, VX എന്നീ രണ്ട് വേരിയന്‍റുകളുമുണ്ട്. വിഎക്‌സിന്‌ 74,000 രൂപ നൽകണം. ഇതിന് 7.8 എച്ച്പി പീക്ക് പവർ ഔട്ട്പുട്ട് ഉണ്ട്.

സുസുക്കി അവെനിസ്‌

ഇന്ത്യൻ വിപണിയിൽ രണ്ട് വകഭേദങ്ങളിൽ ഇറങ്ങുന്ന സ്‌കൂട്ടറാണിത്‌. സ്റ്റാൻഡേർഡ്, സ്പോർട്സ് എന്നിവയാണവ. ഇവയുടെ എക്‌സ്‌ ഷോറൂം വില 94,500 രൂപ മുതൽ 95,300 രൂപ വരെയാണ്‌. ഇതിന് ലിറ്ററിന് 49.6 കിലോമീറ്റർ മൈലേജും 8.3 എച്ച്പി പീക്ക് പവറും ഉണ്ട്.

 

 

---- facebook comment plugin here -----

Latest