Connect with us

Kerala

സംസ്ഥാനത്ത് സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷ ഒറ്റഘട്ടം;ഡിസംബര്‍ 15ന് തുടങ്ങി 23ന് അവസാനിക്കും

ജനുവരി അഞ്ചിനാകും സ്‌കൂള്‍ തുറക്കുക.

Published

|

Last Updated

തിരുവനന്തപുരം| സംസ്ഥാനത്ത് സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷ ഒറ്റഘട്ടമായി നടത്താന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന. ഡിസംബര്‍ 15ന് പരീക്ഷ ആരംഭിച്ച് 23ന് പൂര്‍ത്തിയാക്കി, 23ന് സ്‌കൂളടയ്ക്കും. ജനുവരി അഞ്ചിനാകും സ്‌കൂള്‍ തുറക്കുക. ഹയര്‍ സെക്കന്ററി വിഭാഗത്തിലെ ഒന്നോ രണ്ടോ പരീക്ഷകള്‍ സ്‌കൂള്‍ തുറന്നശേഷം ജനുവരി ഏഴിനുമായിരിക്കും.

ക്രിസ്മസ് അവധി പുനഃക്രമീകരിക്കാന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ധാരണയായത്. അന്തിമതീരുമാനം വിദ്യാഭ്യാസ നിലവാര സമിതി (ക്യുഐപി) യോഗത്തിലെടുക്കും. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ രണ്ടുഘട്ടമായി പരീക്ഷ നടത്താന്‍ ആലോചനയുണ്ടായിരുന്നു. എന്നാല്‍ അവധിക്ക് മുമ്പും ശേഷവുമായുള്ള പരീക്ഷ വിദ്യാര്‍ഥികളില്‍ മാനസികസമ്മര്‍ദം ഉണ്ടാക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് പരീക്ഷ ഒറ്റഘട്ടമായി നടത്താന്‍ തീരുമാനമായത്.

 

---- facebook comment plugin here -----

Latest