Connect with us

International

മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കണം; ഇറാനോട് സഊദി

ഇറാനുമായുള്ള ചര്‍ച്ചകള്‍ക്ക് മുന്നോടിയായി വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ണായക പ്രസ്താവന.

Published

|

Last Updated

റിയാദ് | പ്രാദേശികമായ സൈനിക വിന്യാസങ്ങളും സംഘര്‍ഷങ്ങളും ലഘൂകരിക്കാനും നിലവിലെ പ്രതിസന്ധി അവസാനിപ്പിക്കാന്‍ സമാധാന കരാറിലെത്താനും ഇറാനോട് ഔദ്യോഗികമായി ആവശ്യപ്പെട്ട് സഊദി അറേബ്യ. മക്ക സംയുക്ത പ്രതിരോധ കരാര്‍ (Makkah Joint Defense Agreement) സഖ്യരാജ്യങ്ങളുടെ പ്രതിനിധികള്‍ തെഹ്റാനില്‍ ഇറാന്‍ ഭരണകൂടവുമായി നടത്തുന്ന ചര്‍ച്ചകള്‍ക്ക് മുന്നോടിയായാണ് സഊദി വിദേശകാര്യ മന്ത്രാലയം നിര്‍ണായക പ്രസ്താവന പുറത്തിറക്കിയത്.

സഊദി പ്രതിരോധ മന്ത്രി പ്രിന്‍സ് ഖാലിദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ തെഹ്റാനില്‍ നടക്കുന്ന സന്ദര്‍ശനത്തിന്റെയും ഖത്വറും പാകിസ്താനും നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളുടെയും ഫലങ്ങളോട് എല്ലാ കക്ഷികളും അനുകൂലമായും ക്രിയാത്മകമായും പ്രതികരിക്കേണ്ടതിന്റെ പ്രാധാന്യം സഊദി അടിവരയിട്ട് പറഞ്ഞു.

മേഖലയില്‍ വീണ്ടും സൈനികമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് തടയുന്നതിനും പ്രതിസന്ധി അവസാനിപ്പിക്കാനുള്ള കരാറിലേക്ക് വഴിതുറക്കുന്നതിനുമായി ചര്‍ച്ചകള്‍ക്കുള്ള വഴികള്‍ തുറക്കേണ്ടതുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം ഇന്ന് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.

Content Highlights: Saudi Arabia has called on Iran to take steps toward de-escalating tensions across the Middle East. Riad emphasized the critical need for regional stability and strategic diplomatic efforts to secure lasting peace. The official stance highlights ongoing dialogue to prevent further conflict.

 

Latest