Connect with us

Kerala

പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ സര്‍ക്കാറിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

ധവളപത്രത്തില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച് ശുപാര്‍ശ ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

Published

|

Last Updated

തിരുവനന്തപുരം| സംസ്ഥാനത്ത് പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന്  മുഖ്യമന്ത്രി വി ഡി സതീശന്‍.   ധവളപത്രത്തില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച് ശുപാര്‍ശ ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

നിയമസഭയില്‍ നല്‍കിയ രേഖാമൂലമുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം സഭയെ അറിയിച്ചത്. വിവിധ വിഭാഗങ്ങളില്‍പ്പെടുന്ന ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം തമ്മില്‍ താരതമ്യം ചെയ്യില്ല. നാടിന്റെ സാമൂഹിക സാമ്പത്തിക അവസ്ഥകള്‍ പരിഗണിച്ചാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും അദ്ദേഹം മറുപടിയില്‍ വ്യക്തമാക്കി.

Content Highlights: The Chief Minister clarified in a written reply to the Legislative Assembly that raising the pension age is not under government consideration. He stated that the white paper does not recommend increasing the retirement age and decisions will be based on state socio-economic conditions.

Latest