Connect with us

Kerala

ചേരാനല്ലൂര്‍ വാഹനാപകടം; പ്രതിയുടെ പിതാവായ ജഡ്ജിയെ പ്രതിചേര്‍ത്തു

വാഹന ഉടമയെന്ന പേരിലാണ് കേസെടുത്തത്.

Published

|

Last Updated

കൊച്ചി| ചേരാനല്ലൂര്‍ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ വാഹനം ഓടിച്ച 17 കാരന്റെ പിതാവ് അഡിഷണല്‍ ജഡ്ജി റിനോ ഫ്രാന്‌സിസിനെ പ്രതിചേര്‍ത്തു. വാഹന ഉടമയെന്ന പേരിലാണ് കേസെടുത്തത്. 17കാരനെ ജാമ്യത്തില്‍ വിട്ട നടപടിയില്‍ വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് ആര്‍ സി ഓണര്‍ക്കെതിരെ കേസെടുത്തത്.

MV ആക്ട് 199(a) യാണ് ചുമത്തിയത്. പ്രായപൂര്‍ത്തിയാകാത്തയാള്‍ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയാല്‍ ആര്‍സി ഉടമയ്ക്കും, മാതാപിതാക്കള്‍ക്കും എതിരെ ചുമത്തുന്ന വകുപ്പാണിത്.വാഹന ഉടമയായ ജഡ്ജിയോട് വിശദീകരണം തേടി ഹൈക്കോടതി മെമ്മോ കൈമാറിയിട്ടുണ്ട്.

കുട്ടി അഡീഷണല്‍ ഡിസ്ട്രിക്ട് ജഡ്ജിയുടെ മകനായതിനാല്‍ കേസിന്റെ തുടക്കം മുതല്‍ നിയമപരമായ പ്രത്യേക പരിഗണനയും ആനുകൂല്യങ്ങളും ലഭിച്ചതായി ആരോപണങ്ങള്‍ ഉയരുന്നിരുന്നു. ജഡ്ജിക്കെതിരെയും നടപടി ആവശ്യപ്പെട്ട് മകളും ബന്ധുക്കളുമെല്ലാം രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് നടപടിയുണ്ടായിരിക്കുന്നത്.

അതേസമയം, പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍, കൊച്ചി സിറ്റി പോലീസ് കമ്മീഷണറോട് ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയന്‍ അടിയന്തര വിശദീകരണം തേടി. ഇന്ന് തന്നെ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം നല്‍കി. 17കാരന്റെ ജാമ്യം റദ്ദാക്കുമെന്നും അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ കാളി മഹേഷ് കുമാറും അറിയിച്ചു.

Content Highlights: Additional Judge Rino Francis was booked under MV Act 199A as the vehicle owner after his minor son was involved in a fatal accident at Cheranalloor. The High Court issued a memo seeking an explanation. Amid public outrage over police lapses, the investigation will be handed over to Crime Branch.

---- facebook comment plugin here -----

Latest