Connect with us

Kerala

കാറിടിച്ചതിനെ തുടര്‍ന്ന് ബൈക്കില്‍ നിന്നും റോഡിലേക്ക് വീണ 12കാരന്‍ മറ്റൊരു കാര്‍ കയറിയിറങ്ങി മരിച്ചു

റോഡിലേക്ക് സ്‌കൂട്ടര്‍ തിരിച്ച് ഇറങ്ങിയപ്പോള്‍ പുറകെ വന്ന കാറുകളില്‍ ആദ്യത്തേത് ഇവരെ ഇടിച്ച് വീഴ്ത്തി

Published

|

Last Updated

റാന്നി | സുഹൃത്തിനൊപ്പം ബൈക്കിന് പിന്നില്‍ സഞ്ചരിച്ച വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു. അടിച്ചിപ്പുഴ പള്ളിക്കൂടത്തിങ്കല്‍ ബിനുവിന്റെ മകന്‍ അലക്‌സാണ്ടര്‍ ( 12) ആണ് മരിച്ചത്. റാന്നി എസ് സി യു പി സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ മന്ദമരുതിക്കും മക്കപ്പുഴക്കും ഇടയിലായിരുന്നു അപകടം. ഇവര്‍ മന്ദമരുതിയില്‍ നിന്ന് മക്കപ്പുഴയിലേക്ക് പോകുമ്പോള്‍ റോഡിന് ഇടത് പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷക്കാരനുമായി സ്‌കൂട്ടര്‍ നിര്‍ത്തി സംസാരിച്ചു. പിന്നീട് പെട്ടെന്ന് റോഡിലേക്ക് സ്‌കൂട്ടര്‍ തിരിച്ച് ഇറങ്ങിയപ്പോള്‍ പുറകെ വന്ന കാറുകളില്‍ ആദ്യത്തേത് ഇവരെ ഇടിച്ച് വീഴ്ത്തി. സ്‌കൂട്ടറില്‍ നിന്നും റോഡിലേക്ക് തെറിച്ചു വീണ അലക്‌സാണ്ടറിന്റെ ശരീരത്തിലൂടെയാണ് തൊട്ടു പുറകെ വന്ന കാര്‍ കയറിയിറങ്ങിയത് . റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സുഹൃത്തിന് പരിക്കില്ല.ലൗലിയാണ് മാതാവ് സഹോദരി ഏഞ്ചല്‍.

Content Highlights: A 12-year-old student named Alexander died in a tragic road accident near Ranni on the Punalur-Muvattupuzha highway. The accident occurred when a car hit the scooter he was riding pillion, throwing him onto the road before another car ran over him. He died after being rushed to the hospital.

Latest