Connect with us

Kerala

കോഴിക്കോട് ബസ് ജീവനക്കാരുടെ മര്‍ദനത്തില്‍ യുവാവിന് ഗുരുതര പരുക്ക്

സംഭവത്തില്‍ മെഡിക്കല്‍ കോളജ് പോലീസ് ബസ് ജീവനക്കാരെ കസ്റ്റഡിയിലെടുത്തു

Published

|

Last Updated

കോഴിക്കോട്| കോഴിക്കോട് വെള്ളിപ്പറമ്പില്‍ ബസ് ഇന്‍ഡിക്കേറ്റര്‍ ഇടാതെ പിന്നോട്ട് എടുത്തത് ചോദ്യം ചെയ്ത യുവാവിന് ബസ് ജീവനക്കാരുടെ മര്‍ദനം. മര്‍ദനത്തില്‍ യുവാവിന് ഗുരുതര പരുക്കേറ്റു. പിലാശ്ശേരി സ്വദേശി അസറുദ്ദീനാണ് പരുക്കേറ്റത്.

അസറുദ്ദീന് ദിവസങ്ങള്‍ മുമ്പ് ശസ്ത്രക്രിയ കഴിഞ്ഞിരുന്നു. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പോലീസ് ബസ് ജീവനക്കാരെ കസ്റ്റഡിയിലെടുത്തു. രണ്ട് ജീവനക്കാര്‍ സംഭവത്തിന് പിന്നാലെ ഓടി രക്ഷപ്പെട്ടു.

Content Highlights: A youth named Azharuddin was brutally assaulted by bus workers in Velliparamba, Kozhikode. The attack occurred after he questioned the driver for reversing without indicating. Medical College police took bus employees into custody while two others fled the scene.

Latest