Kerala
പരീക്ഷ ക്രമക്കേട്: പി എസ് സി ചെയര്മാന് നോട്ടീസ് അയച്ച് ക്രൈംബ്രാഞ്ച്; രണ്ട് അംഗങ്ങള്‍ ചോദ്യം ചെയ്യലിന് ഹാജരായി
ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നോട്ടീസില്‍ പറയുന്നത്
തിരുവനന്തപുരം | പരീക്ഷാ ക്രമക്കേടില്‍ പി എസ് സി ചെയര്മാന് ഡോ. എം ആര് ബൈജുവിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നല്കി. ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നോട്ടീസില്‍ പറയുന്നത്
അതേ സമയം രണ്ട് പിഎസ് സി അംഗങ്ങള്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. ഡോ. എസ് ശ്രീകുമാര്‍, എസ് എ സെയിഫ് എന്നിവരാണ് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായത്. എസ്ഐടി തലവന്‍ അജിതാ ബീഗത്തിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. നാളെയും രണ്ട് പിഎസ് സി അംഗങ്ങളോട് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
നേരത്തെ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകാന്‍ കഴിയില്ലെന്ന് പിഎസ് സി അറിയിച്ചിരുന്നു. ചോദ്യം ചെയ്യലിനെതിരെ പി എസ് സി ഹൈക്കോടതിയില്‍ ഹരജി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പിഎസ് സി യുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല.
അതേ സമയം മുന്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ ശിപാര്‍ശയില്‍ ഉടനടി നടപടികളൊന്നും വേണ്ടെന്ന് പി എസ് സി യോഗം തീരുമാനിച്ചു. ഇക്കാര്യത്തില്‍ രാഷ്ട്രപതി സ്വീകരിക്കുന്ന നിലപാട് അറിഞ്ഞതിന് ശേഷം മാത്രം ചര്‍ച്ച മതിയെന്നുമാണ് കമ്മിഷന്റെ തീരുമാനം. ഗവര്‍ണര്‍ രാഷ്ട്രപതിക്ക് നല്കിയ ശിപാര്‍ശയുടെ വിശദാംശങ്ങളോ രേഖകളോ പി എസ് സിക്ക് ലഭ്യമായിട്ടില്ല. . ഈ സാഹചര്യത്തില്‍ ഒരു തീരുമാനം എടുക്കുന്നത് ഉചിതമല്ലെന്നാണ് കമ്മിഷന്റെ വിലയിരുത്തല്‍.
Content Highlights: Crime Branch issued a notice to PSC Chairman Dr MR Baiju to appear for questioning regarding exam irregularities. Meanwhile, two PSC members, Dr S Sreekumar and SA Seif, were interrogated by the SIT led by Ajitha Begum. High Court rejected PSC’s plea against the probe, as member questioning continues.





