Connect with us

Aksharam Education

ഇംഗ്ലീഷ് കലോത്സവ മത്സരങ്ങൾ: വിജയത്തിലേക്കുള്ള വഴികൾ

ആശയം തിരഞ്ഞെടുക്കുന്ന രീതി, അവതരണം, ഭാഷയുടെ ഭംഗി, സമയനിയന്ത്രണം, സർഗാത്മകത എന്നിവക്കും വലിയ പ്രാധാന്യമുണ്ട്.

Published

|

Last Updated

ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമായ കേരള സ്കൂൾ കലോത്സവത്തിന്റെ സ്കൂൾതല മത്സരങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഉപജില്ല, ജില്ല, സംസ്ഥാനതല മത്സരങ്ങൾ വരാനിരിക്കുന്നു. കേരള സ്കൂൾ കലോത്സവത്തിലെ ഇംഗ്ലീഷ് വിഭാഗം മത്സരങ്ങൾ വിദ്യാർഥികളുടെ ഭാഷാപരമായ കഴിവുകളും സർഗാത്മകതയും ആശയവിനിമയശേഷിയും പ്രകടിപ്പിക്കാനുള്ള മികച്ച വേദിയാണ്. English Elocution/Speech, English Essay Writing, English Poetry Recitation, English Poetry Writing, English Story Writing, English Skit തുടങ്ങിയ ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ഭാഷാപരിജ്ഞാനം മാത്രം പോരാ. ആശയം തിരഞ്ഞെടുക്കുന്ന രീതി, അവതരണം, ഭാഷയുടെ ഭംഗി, സമയനിയന്ത്രണം, സർഗാത്മകത എന്നിവക്കും വലിയ പ്രാധാന്യമുണ്ട്.

ഇംഗ്ലീഷ് വിഭാഗത്തിലെ സ്റ്റേജ്, ഓഫ്സ്റ്റേജ് മത്സരങ്ങളിൽ പങ്കെടുക്കുന്ന മത്സരാർഥികൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇന്നത്തെ അക്ഷരത്തിൽ പഠിക്കാം.

English Elocution / Speech

പ്രസംഗവിഷയം ലഭിച്ചാൽ അതിനെക്കുറിച്ച് സാധാരണ വിവരങ്ങൾ മാത്രം പറയാതെ, സ്വന്തം കാഴ്ചപ്പാടുകളും ചിന്തകളും കൂടി ഉൾപ്പെടുത്തണം.ഒരു പ്രസംഗത്തിന് സാധാരണയായി മൂന്ന് ഭാഗങ്ങളുണ്ടാകാം.

  • Introduction
  • Body
  • Conclusion

തുടക്കം തന്നെ കേൾക്കുന്നവരുടെ ശ്രദ്ധ ആകർഷിക്കുന്നതായിരിക്കണം.

ഉദാഹരണത്തിന്, “The Importance of Reading’ എന്ന വിഷയമാണെങ്കിൽ, “Books are not merely collections of pages. They are windows to worlds we have never seen’ എന്ന രീതിയിൽ ആരംഭിക്കാം.

തുടക്കത്തിൽ ഒരു question, quotation, short story, striking statement എന്നിവ ഉപയോഗിക്കുന്നത് നല്ലതാണ്.
പ്രസംഗത്തിൽ വളരെ ബുദ്ധിമുട്ടുള്ള വാക്കുകൾ കുത്തിനിറക്കുന്നതിനേക്കാൾ വ്യക്തവും സ്വാഭാവികവുമായ ഭാഷയാണ് നല്ലത്. ശബ്ദത്തിന്റെ ഉയർച്ചയും താഴ്ചയും, ശരിയായ ഉച്ചാരണം, pauses, eye contact, facial expressions, gestures എന്നിവ അവതരണത്തെ കൂടുതൽ ആകർഷകമാക്കും.

അവസാനം ശക്തമായ ഒരു ആശയത്തോടെ അവസാനിപ്പിക്കണം. “Let us not wait for the future to change. Let us become the change we wish to see.’

ഓർക്കുക: Speech is not reading. It is communicating.

Essay Writing

Essay Writingൽ ആശയത്തിന്റെ ഗുണനിലവാരത്തിനും ഭാഷയുടെ കൃത്യതക്കും ഘടനക്കും പ്രാധാന്യമുണ്ട്.
ഒരു നല്ല essay സാധാരണയായി Introduction – Body – Conclusion എന്ന ഘടന പിന്തുടരും.

Introduction

വിഷയത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിനുപകരം ശ്രദ്ധ ആകർഷിക്കുന്ന ഒരു sentence ഉപയോഗിക്കാം. വിഷയം “Social Media and Students’ ആണെങ്കിൽ “A world without social media is almost unimaginable for today’s generation.’ തുടർന്ന് വിഷയത്തിന്റെ പ്രധാന ആശയത്തിലേക്ക് കടക്കാം.

Body

പ്രധാന ആശയങ്ങൾ ഓരോ paragraphലായി അവതരിപ്പിക്കണം. ഓരോ paragraphനും ഒരു പ്രധാന ആശയം ഉണ്ടായിരിക്കണം. ഉദാഹരണങ്ങൾ, കാരണങ്ങൾ, ഫലങ്ങൾ, സ്വന്തം അഭിപ്രായം എന്നിവ ചേർക്കാം.

Firstly, Moreover, However, On the other hand, Therefore, As a result, Finally തുടങ്ങിയ linking words ആശയങ്ങൾ തമ്മിൽ ബന്ധിപ്പിക്കാൻ സഹായിക്കും.

Conclusion

ഉപസംഹാരം വെറും ആവർത്തനമാകരുത്. വിഷയത്തെക്കുറിച്ചുള്ള ശക്തമായ അഭിപ്രായമോ സന്ദേശമോ നൽകാം. “Technology is a powerful servant, but it should never become our master.’

Skit

Skit എന്നത് ഒരു ചെറിയ നാടകാവതരണമാണ്. ഇവിടെ ഒരാളുടെ കഴിവിനേക്കാൾ മുഴുവൻ ടീമിന്റെ coordination പ്രധാനമാണ്.
ആദ്യം വ്യക്തമായ ഒരു theme തിരഞ്ഞെടുക്കണം. Environmental protection, social media addiction, education, friendship, discrimination, cyber awareness, family relationships തുടങ്ങിയ വിഷയങ്ങൾ തിരഞ്ഞെടുക്കാം.

ഒരു നല്ല skitന് നല്ല script, characters, dialogues, expressions, voice modulation and stage coordination ആവശ്യമാണ്.
സംഭാഷണങ്ങൾ വളരെ നീളമുള്ളതാകരുത്. കഥാപാത്രങ്ങൾക്ക് സ്വാഭാവികമായി സംസാരിക്കാൻ കഴിയുന്ന രീതിയിലായിരിക്കണം.

ഉദാഹരണം: Mother: Why are you still looking at your phone?
Son: I am studying, Mom.
Mother: Studying? What subject?
Son: Instagram!

ഇത്തരം ചെറിയ ഹാസ്യസംഭാഷണങ്ങൾ ഗൗരവമുള്ള വിഷയങ്ങൾ പോലും രസകരമായി അവതരിപ്പിക്കാൻ സഹായിക്കും.
Skitൽ ഓരോ അംഗവും തന്റെ കഥാപാത്രത്തെ മനസ്സിലാക്കണം. Entry, exit, position on stage, expressions, voice and timing എന്നിവ മുൻകൂട്ടി പരിശീലിക്കണം.

Poetry Writing

Poetry Writing വിദ്യാർഥിയുടെ imagination, creativity and command of language പരിശോധിക്കുന്ന മത്സരമാണ്.
കവിത എഴുതുമ്പോൾ rhyme ഉണ്ടാക്കണമെന്ന നിർബന്ധത്തിൽ അർഥമില്ലാത്ത വാക്കുകൾ ഉപയോഗിക്കരുത്.
ആദ്യം ഒരു central idea കണ്ടെത്തണം.

ഉദാഹരണത്തിന് “Rain’ എന്ന വിഷയമാണെങ്കിൽ, മഴയെക്കുറിച്ച് സാധാരണ വിവരങ്ങൾ എഴുതുന്നതിനു പകരം അതിനെ ഒരു അനുഭവമായി അവതരിപ്പിക്കാം.

“The thirsty earth
Opens its arms
To welcome
The silver drops of heaven.”

ഇവിടെ personification ഉം imagery ഉം ഉപയോഗിച്ചിരിക്കുന്നു.
കവിതയിൽ simile, metaphor, personification, alliteration, imagery, repetition തുടങ്ങിയ poetic devices സ്വാഭാവികമായി ഉപയോഗിക്കാം. ഒരു നല്ല കവിതക്ക് വലിയ വാക്കുകൾ ആവശ്യമില്ല. ചെറിയ വാക്കുകളിൽ വലിയ ആശയം പറയാനുള്ള കഴിവാണ് കവിതയുടെ ശക്തി.

Story Writing

Story Writingൽ imaginationനാണ് ഏറ്റവും വലിയ പ്രാധാന്യം. കഥക്ക് സാധാരണയായി characters, setting, plot, conflict and resolution എന്നിവ ഉണ്ടായിരിക്കും. ആദ്യ sentence തന്നെ വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതായിരിക്കണം.
ഉദാഹരണത്തിന്:

“When I opened the old wooden box, I never imagined that my life would change forever.” ഇത്തരമൊരു opening വായനക്കാരിൽ curiosity സൃഷ്ടിക്കും.
കഥ മുന്നോട്ടുകൊണ്ടുപോകാൻ dialogues ഉപയോഗിക്കാം.
“Where are you going?” Ravi asked.
“I am looking for something I lost years ago,” the old man replied.

കഥക്ക് ഒരു പ്രശ്നമോ സംഘർഷമോ ഉണ്ടാകുന്നത് അതിനെ കൂടുതൽ interesting ആക്കും. അവസാനത്തിൽ ആ പ്രശ്നത്തിന് യുക്തിസഹമായ പരിഹാരം നൽകണം.

Beginning – Dev elopment – Climax – Ending എന്ന രീതിയിൽ കഥ ആസൂത്രണം ചെയ്യുന്നത് സഹായകരമാണ്.
കഥയുടെ അവസാനം അപ്രതീക്ഷിതമായ ഒരു twist നൽകുന്നത് നല്ലതാണ്. എന്നാൽ അത് കഥയുടെ സ്വാഭാവികമായ ഒഴുക്കിനെ തകർക്കരുത്.

English Poetry Recitation

Poetry Recitation എന്നത് കവിത മനഃപാഠമാക്കി വേഗത്തിൽ ചൊല്ലുന്നതല്ല. കവിതയെ അനുഭവിച്ച് അവതരിപ്പിക്കുകയാണ് വേണ്ടത്.
ആദ്യം കവിതയുടെ theme, mood, emotions എന്നിവ മനസ്സിലാക്കണം. കവിതയിൽ സന്തോഷമാണോ, ദുഃഖമാണോ, പ്രതീക്ഷയാണോ, പ്രതിഷേധമാണോ പ്രകടിപ്പിക്കുന്നത് എന്ന് തിരിച്ചറിയണം.

Pronunciation, voice modulation, rhythm, stress, pause, facial expression എന്നിവക്ക് പ്രത്യേക ശ്രദ്ധ നൽകണം.ഒരു വരി അവസാനിച്ച ഉടൻ അടുത്ത വരിയിലേക്ക് ഓടിക്കയറാതെ ആവശ്യമായിടത്ത് ചെറിയ pause നൽകണം.

ഉദാഹരണത്തിന്, ശക്തമായ ഒരു വരി പറയുമ്പോൾ:

“We shall never surrender’ എന്ന വാക്യത്തിലെ never എന്ന വാക്കിന് ശരിയായ stress നൽകുന്നത് അർഥവും വികാരവും ശക്തമാക്കും.
എന്നാൽ, അമിതമായ നാട്യം ഒഴിവാക്കണം. കവിതയുടെ വികാരത്തിന് അനുയോജ്യമായ സ്വാഭാവികമായ അവതരണമാണ് ഏറ്റവും നല്ലത്.

ശ്രദ്ധിക്കുക

 Content ആണ് ആദ്യം

വളരെ മനോഹരമായ English സംസാരിച്ചാലും ആശയം ദുർബലമാണെങ്കിൽ മികച്ച പ്രകടനം സാധ്യമാകില്ല. What you say is as important as how you say it.

 Simple English is powerful

ബുദ്ധിമുട്ടുള്ള വാക്കുകൾ ഉപയോഗിച്ചതുകൊണ്ട് മാത്രം English മികച്ചതാകില്ല. “We must take care of nature’ എന്ന ലളിതമായ sentence പലപ്പോഴും “It is incumbent upon us to safeguard the ecological equilibrium of our planet.’ എന്ന ബുദ്ധിമുട്ടുള്ള sentenceനേക്കാൾ സ്വാഭാവികവും ശക്തവുമായിരിക്കും.

 Pronunciation ശ്രദ്ധിക്കുക

പ്രത്യേകിച്ച് words ending in -ed, -s, th sounds, silent letters തുടങ്ങിയവ പരിശീലിക്കണം. Dictionary അല്ലെങ്കിൽ reliable pronunciation resources ഉപയോഗിച്ച് പുതിയ വാക്കുകളുടെ pronunciation പരിശോധിക്കുന്നത് നല്ലതാണ്.

 Memorisation മാത്രം പോരാ

പ്രസംഗവും കവിതയും മനഃപാഠമാക്കണം. എന്നാൽ ഓരോ വാക്കും യന്ത്രം പോലെ പറയരുത്. അർഥം മനസ്സിലാക്കി പറയുക.

 Time management

മത്സരത്തിന് അനുവദിച്ചിരിക്കുന്ന സമയം കൃത്യമായി പാലിക്കണം. വീട്ടിൽ പരിശീലിക്കുന്പോൾ സ്റ്റോപ് വാച്ച് ഉപയോഗിച്ച് പരിശീലിക്കുന്നത് നല്ലതാണ്.

 Presentation matters

നല്ല pronunciation, eye contact, confident posture, natural gestures, clear voice എന്നിവ ഒരു സാധാരണ content-നെ പോലും മികച്ച അവതരണമാക്കും.

 അവസാന നിമിഷത്തെ മാറ്റങ്ങൾ ഒഴിവാക്കുക

മത്സരത്തിന് തൊട്ടുമുമ്പ് മുഴുവൻ speech, poem, story എന്നിവ മാറ്റുന്നത് ഒഴിവാക്കുക. പരിശീലിച്ച versionൽ ആത്മവിശ്വാസത്തോടെ തുടരുന്നതാണ് നല്ലത്.

വിജയത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട മന്ത്രം

Read – Think – Write- Practise- Perform

വായനയാണ് നല്ല English ന്റെ അടിസ്ഥാനം. നല്ല കഥകളും കവിതകളും ലേഖനങ്ങളും പ്രസംഗങ്ങളും വായിക്കുക. നല്ല expressions ശേഖരിക്കുക. പുതിയ വാക്കുകൾ പഠിക്കുക. എന്നാൽ മറ്റുള്ളവരുടെ രചനകൾ അതേപടി പകർത്താതെ സ്വന്തം ആശയങ്ങളും ശൈലിയും വികസിപ്പിക്കുക. കലോത്സവ വേദിയിൽ ഏറ്റവും പ്രധാനപ്പെട്ടത് perfect English അല്ല; ആത്മവിശ്വാസവും ഫലപ്രദവുമായ ആശയവിനിമയം ആണ്. ചെറിയ തെറ്റ് ഉണ്ടായാലും ആത്മവിശ്വാസത്തോടെ അവതരിപ്പിക്കുന്ന ഒരു വിദ്യാർഥിക്ക് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയും.

Read widely. Think creatively. Write clearly. Speak confidently. Perform naturally.

Content Highlights: Kerala School Kalolsavam offers students a platform to showcase their language and creative skills in English events like elocution, essays, and skits. Success in these competitions relies on original ideas, clear structure, natural pronunciation, and confident stage presence. Regular reading, practice, and effective time management are essential for a standout performance.

---- facebook comment plugin here -----

Latest