Connect with us

National

ടൈഗര്‍ ഷ്രോഫിനെ വധിക്കാന്‍ ശ്രമിച്ച കേസ്; 22കാരനായ എഞ്ചിനീയര്‍ പിടിയില്‍

വിദേശത്ത് ഒളിവില്‍ കഴിയുന്ന ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിലെ പ്രമുഖനായ അനില്‍ പണ്ഡിറ്റിന്റെ നിര്‍ദേശപ്രകാരമാണ് പ്രാഞ്ചല്‍ ആക്രമണം ആസൂത്രണം ചെയ്തത്.

Published

|

Last Updated

ഇന്‍ഡോര്‍ |  ബോളിവുഡ് താരം ടൈഗര്‍ ഷ്രോഫിന് നേരെ മുംബൈ ജൂഹുവില്‍ വെച്ച് നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് ഒരാള്‍കൂടി അറസ്റ്റിലായി. ആക്രമണം സംഘടിപ്പിക്കുകയും ഷൂട്ടര്‍മാര്‍ക്ക് തോക്ക് എത്തിച്ചുനല്‍കുകയും ചെയ്ത 22-കാരനായ എഞ്ചിനീയര്‍ പ്രാഞ്ചല്‍ ഠാക്റാലാണ് പിടിയിലായത്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നുമാണ് ഇയാളെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

 

വിദേശത്ത് ഒളിവില്‍ കഴിയുന്ന ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിലെ പ്രമുഖനായ അനില്‍ പണ്ഡിറ്റിന്റെ നിര്‍ദേശപ്രകാരമാണ് പ്രാഞ്ചല്‍ ആക്രമണം ആസൂത്രണം ചെയ്തത്. എഞ്ചിനീയറിംഗ് ഡിപ്ലോമക്കാരനായ പ്രാഞ്ചല്‍ ഠാക്റാള്‍, പാനിപ്പത്തില്‍ ഒരു വ്യവസായിയെ ആക്രമിച്ച കേസില്‍ ജയിലിലാവുകയും ഈ വര്‍ഷം മാര്‍ച്ച് മാസത്തില്‍ ജാമ്യത്തില്‍ ഇറങ്ങുകയുമായിരുന്നു. ജാമ്യത്തിലിറങ്ങിയ ഉടന്‍ തന്നെ ഇയാള്‍ അനില്‍ പണ്ഡിറ്റുമായി ചേര്‍ന്ന് ടൈഗര്‍ ഷ്രോഫിനെതിരെയുള്ള പദ്ധതി തയ്യാറാക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി

എന്‍ക്രിപ്റ്റഡ് ആപ്പ് വഴിയാണ് ഇരുവരും ബന്ധപ്പെട്ടിരുന്നത്. പ്രാഞ്ചലിന്റെ ഫോണ്‍ സന്ദേശങ്ങളും സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നതിലൂടെ അനില്‍ പണ്ഡിറ്റിന്റെ അന്താരാഷ്ട്ര ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

ഒക്ടോബര്‍ 18-ന് വൈകുന്നേരം ജൂഹുവിലെ പുഷ്പ നാര്‍സി പാര്‍ക്കില്‍ വെച്ച് ഫുട്‌ബോള്‍ കളി കഴിഞ്ഞ് മടങ്ങുകയായിരുന്ന ടൈഗര്‍ ഷ്രോഫിന്റെ കാറിന് നേരെ രണ്ട് പേര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിന് ശേഷം രാജസ്ഥാനിലെ കോട്ടയില്‍ വെച്ച് മൂന്ന് ഷൂട്ടര്‍മാരെ പോലിസ് പിടികൂടിയിരുന്നു.

Content Highlights: Mumbai Crime Branch arrested a 22-year-old engineer from Indore in connection with the firing on actor Tiger Shroff in Juhu. Pranchal Thakral arranged guns and planned the attack on instructions from Lawrence Bishnoi gang leader Anil Pandit. Three shooters were earlier caught in Kota, Rajasthan.

---- facebook comment plugin here -----

Latest