Connect with us

Business

അബൂദബി സായിദ് സിറ്റിയില്‍ ലുലു സ്റ്റോര്‍ തുറന്നു

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ സാന്നിധ്യത്തില്‍ അബൂദബി ഏവിയേഷന്‍ ഗ്രൂപ്പ് സി ഇ ഒ. മഹ്മൂദ് അല്‍ ഹയ് അല്‍ ഹംലി ലുലു ഡെയ്ലിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

Published

|

Last Updated

അബൂദബി | അബൂദബിയിലെ നഗരാതിര്‍ത്തികളിലേക്കും റീട്ടെയില്‍ സാന്നിധ്യം കൂടുതല്‍ വിപുലമാക്കി ലുലു. സായിദ് സിറ്റിയിലെ ഏവിയേഷന്‍ പ്ലാസയില്‍ പുതിയ ലുലു ഡെയ്ലി സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചു. നഗരാതിര്‍ത്തികളിലേക്കും കൂടുതല്‍ സൗകര്യപ്രദമായ ഷോപ്പിങ് അനുഭവം ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലുലുവിന്റെ വിപുലീകരണം.

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ സാന്നിധ്യത്തില്‍ അബൂദബി ഏവിയേഷന്‍ ഗ്രൂപ്പ് സി ഇ ഒ. മഹ്മൂദ് അല്‍ ഹയ് അല്‍ ഹംലി ലുലു ഡെയ്ലിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പഴങ്ങള്‍, പച്ചക്കറികള്‍, പലചരക്ക്, പാലുത്പന്നങ്ങള്‍ തുടങ്ങി നിത്യോപയോഗ വസ്തുക്കളുടെ വിപുലമായ നിരയാണ് ലുലു ഡെയ്ലിയില്‍ സജ്ജീകരിച്ചിരിക്കുന്നത്. സായിദ് സിറ്റിയിലെയും സമീപ പ്രദേശങ്ങളിലെയും താമസക്കാര്‍ക്ക് ദൈനംദിന ഷോപ്പിങ് കൂടുതല്‍ എളുപ്പമാക്കുന്നതാണ് പുതിയ സ്റ്റോര്‍. ഉപഭോക്താക്കളുടെ സൗകര്യത്തിനായി വിശാലമായ പാര്‍ക്കിങ് സംവിധാനവും സെല്‍ഫ് ചെക്ക് ഔട്ട് കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്.

ലുലു സി ഇ ഒ. സൈഫി രൂപാവാല, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം എ അഷ്‌റഫ് അലി, ചീഫ് ഓപ്പറേറ്റിങ് ആന്‍ഡ് സ്ട്രാറ്റജി ഓഫീസര്‍ വി ഐ സലിം, ഗ്ലോബല്‍ മാര്‍ക്കറ്റിങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി നന്ദകുമാര്‍, അബൂദബി ആന്‍ഡ് അല്‍ ദഫ്ര ഡയറക്ടര്‍ അജയ് കുമാര്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.

Content Highlights: Lulu Group has officially opened a new Express store in Zayed City, Abu Dhabi, expanding its retail footprint in the region. The store aims to provide convenient access to fresh food, groceries, and daily essential products for local residents. This opening reinforces the retail giant’s growth across the UAE.

 

---- facebook comment plugin here -----

Latest