Connect with us

International

സഊദിക്ക് സൈനിക പിന്തുണ; അംഗീകാരം നല്‍കി ഈജിപ്ത് പാര്‍ലിമെന്റ്

മേഖലയില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളുടെയും യെമനിലെ ഹൂതി വിമതര്‍ സഊദിക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെയും പശ്ചാത്തലത്തിലാലാണ് സുപ്രധാന തീരുമാനം.

Published

|

Last Updated

കൈറോ | സഊദി അറേബ്യയുടെ പരമാധികാരവും പുണ്യസ്ഥലങ്ങളും സംരക്ഷിക്കുന്നതിന് സൈനിക പിന്തുണ നല്‍കാനുള്ള പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍-സിസിയുടെ അഭ്യര്‍ഥനക്ക് ഈജിപ്ഷ്യന്‍ പാര്‍ലിമെന്റ് (ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സ്) അംഗീകാരം നല്‍കി.

മേഖലയില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളുടെയും യെമനിലെ ഹൂതി വിമതര്‍ സഊദിക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെയും പശ്ചാത്തലത്തിലാണ് അടച്ചിട്ട മുറിയില്‍ ഇന്ന് ചേര്‍ന്ന പാര്‍ലിമെന്റ് യോഗത്തില്‍ സുപ്രധാന തീരുമാനം കൈക്കൊണ്ടത്.

മേഖലയിലെ പുതിയ സുരക്ഷാ വെല്ലുവിളികള്‍ മുന്‍നിര്‍ത്തി പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍-സിസി നല്‍കിയ പ്രത്യേക നിര്‍ദേശപ്രകാരമാണ് പാര്‍ലിമെന്റ് അടിയന്തരമായി യോഗം ചേര്‍ന്നത്. ചെങ്കടലിലെയും ബാബ് എല്‍-മന്ദേബ് കടലിടുക്കിലെയും സുരക്ഷ ഈജിപ്തിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സായ സൂയസ് കനാലിലെ കപ്പല്‍ ഗതാഗതത്തെ നേരിട്ട് ബാധിക്കുന്നതാണ്. അതിനാല്‍ സഊദിക്കെതിരെയുള്ള ഭീഷണികള്‍ തടയുന്നത് വഴി ഈ മേഖലയിലെ സുരക്ഷ പൂര്‍ണമായി ഉറപ്പാക്കാനാണ് ഈജിപ്ത് ലക്ഷ്യമിടുന്നത്.

ഗള്‍ഫ് മേഖലയുടെ സുരക്ഷ തങ്ങളുടെ കൂടി സുരക്ഷയാണെന്ന ഈജിപ്തിന്റെ പ്രഖ്യാപിത നയത്തിന്റെ തുടര്‍ച്ചയായാണ് ഈ സൈനിക പിന്തുണയെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

Content Highlights: Egypt’s parliament has officially approved providing military support to Saudi Arabia, marking a significant step in regional defense ties. The decision aims to bolster joint security and reinforce stability across the Gulf region. This strategic move highlights deepening political and military alliance between the two nations.

---- facebook comment plugin here -----

Latest