Connect with us

International

യമനില്‍ സഊദി സഖ്യസേനയുടെ വ്യോമാക്രമണം; ജയില്‍ തകര്‍ന്ന് നൂറിലധികം മരണം

സആദയിലെ ആശുപത്രികള്‍ പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍

Published

|

Last Updated

സന്‍ആ | യെമനിലെ ഹൂത്തി റിബലുകള്‍ നടത്തുന്ന ജയിലിന് നേരെ സഊദി സഖ്യ സേന നടത്തിയ വ്യോമാക്രമണത്തില്‍ ചുരുങ്ങിയത് നൂറ് തടവുപുള്ളികള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഹൂത്തികളുടെ കേന്ദ്രമായ സആദയിലാണ് വ്യോമാക്രമണമുണ്ടായത്. ഇതിന് പുറമെ യമനിലെ പ്രധാന ടെലികമ്മ്യൂണിക്കേഷന്‍ സംവിധാനവും ആക്രമണത്തില്‍ തകര്‍ന്നു. ഇതോടെ യമനില്‍ ഇന്റര്‍നെറ്റ് ബന്ധം തകരാറിലായി.

സആദയിലെ ആശുപത്രികള്‍ പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 70 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. 138 പേര്‍ പരുക്കുകളോടെയും എത്തി. ആക്രമണം നടന്ന സ്ഥലത്ത് ഇപ്പോഴും നിരവധി മൃതദേഹങ്ങള്‍ ഉള്ളതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ദിവസം അബൂദബിയിലെ എണ്ണ ടാങ്കറുകള്‍ ലക്ഷ്യമാക്കി ഹൂത്തികള്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് യമനില്‍ സഊദി സഖ്യസേന ആക്രമണം ശക്തമാക്കിയത്.