Connect with us

Kerala

സഞ്ജിത്ത് വധം; കൊലയാളി സംഘത്തിലെ അഞ്ചാമനും പിടിയില്‍

തിരിച്ചറിയല്‍ പരേഡ് ആവശ്യമുള്ളതിനാല്‍ പ്രതിയുടെ പേര് പോലീസ് പുറത്തുവിട്ടിട്ടില്ല

Published

|

Last Updated

പാലക്കാട് |  ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഘത്തിലെ ഒരാള്‍ കൂടി പിടിയിലായി. ഇതോടെ കൊലയാളി സംഘത്തിലെ എല്ലാവരും അറസ്റ്റിലായി. അത്തിക്കോട് സ്വദേശിയായ എസ്ഡിപിഐ പ്രവര്‍ത്തകനുമാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. സഞ്ജിത്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കാനിരിക്കേയാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത അഞ്ചാമനും അറസ്റ്റിലാവുന്നത്.

തിരിച്ചറിയല്‍ പരേഡ് ആവശ്യമുള്ളതിനാല്‍ പ്രതിയുടെ പേര് പോലീസ് പുറത്തുവിട്ടിട്ടില്ല. വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തും. ജാഫര്‍, യാസിന്‍, ഇന്‍സ് മുഹമ്മദ് ഹഖ്, അബ്ദുള്‍ സലാം എന്നിവരായിരുന്നു നേരത്തെ പിടിയിലായത്. ഗൂഢാലോചനയില്‍ പങ്കെടുത്തവരുള്‍പ്പടെ ഇനിയും ഒമ്പത് പേരാണ് പിടിയിലാവാനുള്ളത്. ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയ അഞ്ച് പേര്‍ ഇപ്പോഴും ഒളിവിലാണ്.ഇക്കഴിഞ്ഞ നവംബര്‍ 15 ന് രാവിലെയാണ് പാലക്കാട് മമ്പറത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊല്ലപ്പെട്ടത്.

---- facebook comment plugin here -----

Latest