Connect with us

Kerala

സഞ്ജിത് വധം; ഒരാള്‍കൂടി പിടിയില്‍

കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴ് ആയി

Published

|

Last Updated

പാലക്കാട്  | ആര്‍എസ്എസ് നേതാവ് സഞ്ജിതിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ലുക്ക്ഔട്ട് നോട്ടീസിലെ നാലു പേരില്‍ ഒരാളായ ഷംസീറാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴ് ആയി. പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശിയാണ് ഇയാള്‍. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചുവെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്.

ഷംസീറിന് പുറമേ, കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫര്‍, വാഹനം ഓടിച്ച നെന്മാറ സ്വദേശി അബ്ദുല്‍സലാം, പ്രതികളെ രക്ഷപെടാന്‍ സഹായിച്ച ഒറ്റപ്പാലം സ്വദേശി നിസാര്‍, കൊല്ലങ്കോട് സ്വദേശി ഷാജഹാന്‍ എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍.

കൊഴിഞ്ഞാമ്പാറ സ്വദേശി ഹാറൂണ്‍, ആലത്തൂര്‍ സ്വദേശി നൗഫല്‍, മലപ്പുറം സ്വദേശി ഇബ്രാഹിം എന്നിവരെ ഇനിയും പിടികൂടാനുണ്ട്. ഇവര്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസും ഇറക്കിയിട്ടുണ്ട്. നവംബര്‍ പതിനഞ്ചിന് പകല്‍ ഭാര്യയുടെ മുന്നില്‍ വെച്ചാണ് സഞ്ജിത്ത് കൊല്ലപ്പെടുന്നത്.