Connect with us

SANJITH MURDER

സഞ്ജിത് വധം: മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍

പോപ്പുലര്‍ ഫ്രണ്ട് ആലത്തൂര്‍ ഡിവിഷണല്‍ പ്രസിഡന്റ് ബാവ മാസ്റ്ററാണ് പിടിയിലായത്

Published

|

Last Updated

പാലക്കാട് |  പാലക്കാട്ടെ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത് വെട്ടേറ്റ് മരിച്ച കേസിലെ മുഖ്യസൂത്രധാരനെന്ന് പോലീസ് കരുതുന്ന പോപ്പുലര്‍ഫ്രണ്ട് പ്രാദേശിക നേതാവ് പിടിയില്‍. ആലത്തൂര്‍ ഗവ. എല്‍ പി സ്‌കൂള്‍ അധ്യാപകനും പോപ്പുലര്‍ ഫ്രണ്ട് ആലത്തൂര്‍ ഡിവിഷണല്‍ പ്രസിഡന്റുമായ ബാവ മാസ്റ്ററാണ് പിടിയിലായത്. സഞ്ജിത് വധത്തില്‍ ഗൂഡാലോചന നടന്നത് ബാവയുടെ നേതൃത്വത്തിലാണെന്നാണ് പോലീസ് പറയുന്നത്.

സഞ്ജിത് വധക്കേസില്‍ ഇതുവരെ 21 പേരാണ് പിടിയിലായിട്ടുള്ളത്. 2021 നവംബര്‍ 15നാണ് ഭാര്യക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്.

 

---- facebook comment plugin here -----

Latest