Connect with us

Infotainment

പുതിയ ഫോണുകള്‍ അണ്‍പാക്ക്ഡ് ഇവന്റില്‍ അവതരിപ്പിച്ച സാംസങ്ങ്

ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ എസ് ഒ സി കൂടാതെ ഡൈനാമിക് അമോലെഡ് ഡിസ്പ്ലേകളും ഇതിനുണ്ട്.

Published

|

Last Updated

മുബൈ|സാംസങ് ഗാലക്സി എസ് 23 സീരീസ് – വാനില മോഡല്‍, ഗാലക്സി എസ് 23 +, എസ് 23 അള്‍ട്രാ എന്നിവ – ഗാലക്സി അണ്‍പാക്ക്ഡ് ഇവന്റില്‍ അവതരിപ്പിച്ചു. ഏറ്റവും പുതിയ മുന്‍നിര സ്മാര്‍ട്ട്ഫോണുകള്‍ കസ്റ്റമൈസ് ചെയ്ത ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ എസ് ഒ സി കൂടാതെ ഡൈനാമിക് അമോലെഡ് ഡിസ്പ്ലേകളും ഇതിനുണ്ട്.

ഗ്യാലക്‌സി എസ് 23 കുടുംബത്തില്‍ ഗെറില്ലാ ഗ്ലാസ് ഉള്‍പ്പെടുന്ന ആദ്യത്തെ സ്മാര്‍ട്ട്ഫോണ്‍ പരമ്പരയാണിത്. ഗാലക്സി എസ് 23, ഗാലക്സി എസ് 23 + എന്നിവയ്ക്ക് സമാനമായ ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണങ്ങളുമുണ്ട് ഇതിന്. ലൈനപ്പിലെ ഏറ്റവും ചെലവേറിയ മോഡലായ ഗാലക്സി എസ് 23 അള്‍ട്രായ്ക്ക് മികച്ച 200 മെഗാപിക്സല്‍ ക്വാഡ് റിയര്‍ ക്യാമറ സംവിധാനമാണുള്ളത്.

ബാറ്ററിക്ക് കരുത്ത് ലാഭിക്കാന്‍ ഗ്യാലക്‌സി ഒരു പുതിയ തരം അമോലഡ് ഡിസ്പ്ലേ ഉപയോഗിക്കുന്നുണ്ടെന്നാണ് ഒരു ബ്ലോഗ് പോസ്റ്റില്‍ സ്ഥിരീകരിക്കുന്നത്. ഗ്യാലക്‌സി എസ് 23 മോഡലുകള്‍ അവയുടെ മുന്‍ഗാമികളുമായി ഡിസ്‌പ്ലേ വലുപ്പത്തിലടക്കം നിരവധി സമാനതകളുണ്ട്. എന്നിരുന്നാലും, ഓരോ ഫോണിലെയും പാനല്‍ പരിഷ്‌ക്കരിച്ചിരിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest