Connect with us

Kozhikode

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പുതിയ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു

പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

കോഴിക്കോട് | സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പുതിയ ഓഫീസ് സംവിധാനം ആധുനിക സൗകര്യങ്ങളോടെ പ്രവര്‍ത്തനമാരംഭിച്ചു. പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ബാഫഖി പ്രാര്‍ഥന നിര്‍വഹിച്ചു.

സി മുഹമ്മദ് ഫൈസി, വി പി എം ഫൈസി വില്യാപ്പള്ളി, പ്രൊഫസര്‍ എ കെ അബ്ദുല്‍ ഹമീദ്, സി പി സൈതലവി മാസ്റ്റര്‍, അബ്ദുല്‍ മജീദ് കക്കാട് തുടങ്ങിയവര്‍ പ്രസംഗിച്ചു. സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി സ്വാഗതവും അബൂബക്കര്‍ സഖാഫി പറവൂര്‍ നന്ദിയും പറഞ്ഞു.

സമസ്ത സെന്റിനറിയുടെ ഭാഗമായാണ് ഓഫീസിന്റെ ഒന്നാം ഘട്ട പുനഃക്രമീകരണം. ജാഫര്‍ഖാന്‍ കോളനി റോഡിലെ സമസ്ത ആസ്ഥാനത്ത് ഗ്രൗണ്ട് ഫ്‌ളോറിലാണ് ഇനി സമസ്തയുടെ ഓഫീസ് പ്രവര്‍ത്തിക്കുക.