Connect with us

Education

സമസ്ത: ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഇസ്‌ലാമിക് പൊതുപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

പരീക്ഷയെഴുതിയ വിദ്യാര്‍ഥികളില്‍ 98 ശതമാനം പേര്‍ തുടര്‍ പഠനത്തിന് യോഗ്യത നേടി.

Published

|

Last Updated

കോഴിക്കോട് | സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് 2026 മാര്‍ച്ച് ഏഴ്, എട്ട് തിയ്യതികളില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ നടത്തിയ അഞ്ച്, ഏഴ് ക്ലാസ്സുകളിലെ മദ്റസാ പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയ വിദ്യാര്‍ഥികളില്‍ 98 ശതമാനം പേര്‍ തുടര്‍ പഠനത്തിന് യോഗ്യത നേടി.

പരീക്ഷാ ഫലം സുന്നി വിദ്യാഭ്യാസ ബോര്‍ഡ് വെബ്സൈറ്റില്‍ (വിലാസം: www.samastha.in) ലഭ്യമാണ്. വിദ്യാര്‍ഥികളെയും മുഅല്ലിംകളെയും, രക്ഷിതാക്കളെയും സ്‌കൂള്‍ മാനേജ്മെന്റ് ഭാരവാഹികളെയും സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍, ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, ട്രഷറര്‍ സയ്യിദ് കുമ്പോല്‍ ആറ്റക്കോയ തങ്ങള്‍, ചെയര്‍മാന്‍ ഡോ. അബ്ദുല്‍ അസീസ് ഫൈസി പ്രത്യേകം അഭിനന്ദിച്ചു.

പുനര്‍മൂല്യ നിര്‍ണയത്തിനുള്ള അപേക്ഷകള്‍ 2026 ഏപ്രില്‍ 27 ന് മുമ്പായി പേപ്പര്‍ ഒന്നിന് 100 രൂപ ഫീസ് സഹിതം ഓണ്‍ലൈനായി സ്ഥാപന മേധാവികള്‍ മുഖേന (മദ്റസാ രജിസ്റ്റര്‍-റീവാല്വേഷന്‍ അപ്ലിക്കേഷന്‍) അപേക്ഷിക്കേണ്ടതാണ്. ശേഷമുള്ള അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.

 

Latest