National
ഛത്തീസ്ഗഢില്‍ സ്വകാര്യ വിമാനം തകര്‍ന്നു വീണു; രണ്ട് പൈലറ്റുമാര്‍ മരിച്ചു
ഭൂനിരപ്പില്‍ നിന്ന് ഏകദേശം 30 അടി മാത്രം ഉയരത്തില്‍ പറക്കുകയായിരുന്ന വിമാനം മരത്തിലിടിച്ച് താഴേക്ക് പതിക്കുകയായിരുന്നെന്നാണ് പ്രാഥമിക വിവരം
റാഞ്ചി | ഛത്തീസ്ഗഢിലെ നാരാണ്‍പൂരില്‍ വിമാനം വനമേഖലയില്‍ തകര്‍ന്നു വീണു . അപകടത്തില്‍ രണ്ട് പൈലറ്റുമാര്‍ മരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാരായണ്‍പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഖുരാസഗഢ ഗ്രാമത്തിന് സമീപമുള്ള രതന്‍പഹ്ലി വനത്തിലാണ് സ്വകാര്യ ചാര്‍ട്ടേഡ് വിമാനം തകര്‍ന്നു വീണത്.
ഭൂനിരപ്പില്‍ നിന്ന് ഏകദേശം 30 അടി മാത്രം ഉയരത്തില്‍ പറക്കുകയായിരുന്ന വിമാനം മരത്തിലിടിച്ച് താഴേക്ക് പതിക്കുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. അപകടത്തിന് തൊട്ടുമുമ്പ് ഒറ്റ എഞ്ചിനുള്ള ഒരു ചെറിയ പ്രൊപ്പല്ലര്‍ വിമാനം മരങ്ങള്‍ക്ക് തൊട്ടുമുകളിലൂടെ അസാധാരണമാംവിധം താഴ്ന്ന് പറക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തക സംഘം അപകട സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. അതേസമയം, വിമാനാപകടം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകാനുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി





