Connect with us

Kerala

നവവധു സ്വന്തം വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

രണ്ട് മാസത്തെ അവധിക്ക് ശേഷം ഭര്‍ത്താവ് ശ്രീക്കുട്ടന്‍ വിദേശത്തെ ജോലി സ്ഥലത്തേക്ക് മടങ്ങിയിരുന്നു

Published

|

Last Updated

കൊച്ചി  | വിഷു ആഘോഷിക്കാന്‍ സ്വന്തം വീട്ടിലെത്തിയ നവവധു ജീവനൊടുക്കിയ നിലയില്‍. ആലുവ കീഴ്മാട് മാടപ്പിള്ളിതാഴം കരിങ്കാളിയമ്മ ക്ഷേത്രത്തിന് സമീപം ഇഞ്ചിക്കപ്പറമ്പില്‍ കൃഷ്ണപ്രിയ(24)യെ ആണ് സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ശനിയാഴ്ച വൈകിട്ടാണ് സംഭവം. കഴിഞ്ഞ സെപ്റ്റംബര്‍ 14ന് ആയിരുന്നു കൃഷ്ണപ്രിയയുടെ വിവാഹം. രണ്ട് മാസത്തെ അവധിക്ക് ശേഷം ഭര്‍ത്താവ് ശ്രീക്കുട്ടന്‍ വിദേശത്തെ ജോലി സ്ഥലത്തേക്ക് മടങ്ങിയിരുന്നു. ഈ മാസം 14ന് ആണ് കൃഷ്ണപ്രിയ സ്വന്തം വീട്ടിലെത്തിയത്.ശനിയാഴ്ച വൈകിട്ട് വീട്ടിലെ കിടപ്പുമുറിയിലെ ജനലഴിയില്‍ തൂങ്ങിയ നിലയിലാണ് കൃഷ്ണപ്രിയയെ കണ്ടെത്തിയത്.

ഉടന്‍ ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Latest