Connect with us

Kerala

കോഴിക്കോട് ഷിഗെല്ല ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേര്‍ ആശുപത്രി വിട്ടു; ജില്ലയില്‍ മറ്റ് കേസുകളില്ല

ഷിഗെല്ല ബാധിച്ച് കോഴിക്കോട് അണ്ടിക്കോട് വള്ളില്‍ കടവിന് സമീപം പുത്തലത്ത് ബബീഷിന്റെ മകള്‍ നാലര വയസ്സുകാരി നിള ഇന്നലെ മരിച്ചിരുന്നു

Published

|

Last Updated

കോഴിക്കോട് |  കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല ബാധിച്ച് ചികിത്സയിലിരുന്ന രണ്ട് പേരും രോഗം ഭേദമായി ആശുപത്രി വിട്ടതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജില്ലയില്‍ നിലവില്‍ മറ്റ് കേസുകളില്ല. എങ്കിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഷിഗെല്ല ബാധിച്ച് മരണമുണ്ടായ സാഹചര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉൗര്‍ജിതമാക്കിയെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

ഷിഗെല്ല ബാധിച്ച് കോഴിക്കോട് അണ്ടിക്കോട് വള്ളില്‍ കടവിന് സമീപം പുത്തലത്ത് ബബീഷിന്റെ മകള്‍ നാലര വയസ്സുകാരി നിള ഇന്നലെ മരിച്ചിരുന്നു. ജൂണ്‍ ഒന്നിന് വയറിളക്കത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ പ്രവേശിപ്പിച്ച കുട്ടി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

Latest