National
കര്‍ണാടകയിലെ മലയാളി കോണ്‍ഗ്രസ് എംഎല്‍എയുടെ വീട്ടില്‍ ഇഡി റെയ്ഡ്
ആറ് വര്‍ഷം മുമ്പ് നടന്ന നാലര കോടിയുടെ ബിറ്റ്കോയിന്‍ ഇടപാടുമായി ബന്ധപ്പെട്ടാണ് പരിശോധന
ബെംഗളുരു| കര്‍ണാടകയിലെ മലയാളി കോണ്‍ഗ്രസ് എംഎല്‍എയുടെ വീട്ടില്‍ ഇഡി റെയ്ഡ്. എന്‍ എ ഹാരിസിന്റെ വീട്ടിലാണ് പരിശോധന നടന്നത്. ആറുവര്‍ഷം മുമ്പ് നടന്ന നാലര കോടിയുടെ ബിറ്റ്കോയിന്‍ ഇടപാടുമായി ബന്ധപ്പെട്ടാണ് പരിശോധന. സിആര്‍പിഎഫിനൊപ്പം ആറു മണിയോടെയാണ് ഇഡി ഉദ്യോഗസ്ഥര്‍ എത്തിയത്.
എന്‍ എ ഹാരിസിന്റെ മക്കളായ മൊഹമ്മദ് ഹാരിസ് നാലപ്പാട്, ഒമര്‍ ഫാറൂഖ് നാലപ്പാട് എന്നിവരുടെ വീടുകളിലും പരിശോധന നടന്നു. 12 കേന്ദ്രങ്ങളിലാണ് ഇഡി പരിശോധന നടക്കുന്നത്.
---- facebook comment plugin here -----





