Kerala
വയനാട്ടില്‍ എംഡിഎംഎയുമായി കോഴിക്കോട് സ്വദേശി പിടിയില്‍
സിപ് ലോക്ക് കവറുകളില്‍ മയക്കുമരുന്ന് നിറച്ചതിന് ശേഷം ഇരുകാലുകളിലും കെട്ടിവച്ചാണ് പ്രതി ലഹരി കടത്താന്‍ ശ്രമിച്ചത്.
കല്‍പറ്റ | കോഴിക്കോട് സ്വദേശി വയനാട്ടില്‍ എംഡിഎംഎയുമായി പിടിയിലായി. കോഴിക്കോട് താമരശേരി പൂനൂര്‍ വേണാടിയില്‍ വീട്ടില്‍ വി റാസിഖ് (38)ആണ് കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്‍ഡില്‍വെച്ച് പിടിയിലായത്. ഇയാളില്‍ നിന്ന് 40ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
ചില്ലറ വില്‍പനയ്ക്കായി എത്തിച്ച ലഹരി മരുന്നാണ് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും കല്‍പറ്റ പോലീസും ചേര്‍ന്ന് പിടികൂടിയത്. തിങ്കളാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. നേരത്തെയും ലഹരി കേസുകളില്‍ പ്രതിയാണ് പിടിയിലായ റാസിഖ്.
സിപ് ലോക്ക് കവറുകളില്‍ മയക്കുമരുന്ന് നിറച്ചതിന് ശേഷം ഇരുകാലുകളിലും കെട്ടിവച്ചാണ് പ്രതി ലഹരി കടത്താന്‍ ശ്രമിച്ചത്. സംശയം തോന്നിയ പോലീസ് പ്രതിയെ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു.
ഉയര്‍ന്ന അളവിലുള്ള ലഹരി കടത്തിന് പിന്നില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന സംശയത്തിലാണ് പോലീസ്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




