Kerala
നിതിന്‍ രാജിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണം, ചികിത്സാ പിഴവും അന്വേഷിക്കണം; പോലീസില്‍ പരാതി നല്‍കി കുടുംബം
.കെട്ടിടത്തില്‍ നിന്ന് വീണപ്പോള്‍ മകന് മരണം സംഭവിച്ചില്ലെന്നും അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലെ ചികിത്സാപിഴവ് അന്വേഷിക്കണമെന്നും പിതാവ്
കണ്ണൂര്‍ | അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് ഒന്നാം വര്‍ഷ ബി ഡി എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.കെട്ടിടത്തില്‍ നിന്ന് വീണപ്പോള്‍ മകന് മരണം സംഭവിച്ചില്ലെന്നും അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലെ ചികിത്സാപിഴവ് അന്വേഷിക്കണമെന്നും പിതാവ് എല്‍ വൈ രാജന്‍ ആവശ്യപ്പെട്ടു.നിതിന്‍ രാജിന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണം നടത്തി പ്രതികളായ അധ്യാപകരെ അറസ്റ്റുചെയ്യണമെന്നും പരാതിയിലുണ്ട്
നിതിന്റെ അച്ഛന്‍ രാജനും സഹോദരിയും സഹോദരി ഭര്‍ത്താവുമാണ് ഇന്ന് ഉച്ചയോടെ കണ്ണൂര്‍ സിറ്റി പോലിസ് കമ്മീഷണറുടെ കാര്യാലയത്തിലെത്തി പരാതി നല്‍കിയത്. മകന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രിന്‍സിപ്പലിനെയും പ്രതി ചേര്‍ക്കണം. ലോണ്‍ ആപ്പുകാര്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ അധ്യാപകര്‍ നിതിനെ കൂട്ടം ചേര്‍ന്ന് വിചാരണ ചെയ്തു . മരണത്തില്‍ കോളജ് മാനേജ്മെന്റിനും പങ്കുണ്ട് ഇങ്ങനെയൊരു പ്രശ്നം വന്നപ്പോള്‍ അതു പരിഹരിക്കുന്നതിനുപകരം കുട്ടിയെ മരണത്തിലേക്ക് തള്ളിവിടുകയാണ് അവര്‍ ചെയ്തതെന്നും നിതിന്റെ പിതാവ് ആരോപിച്ചു.
.നേരത്തെ, നിതിന്‍ രാജിന്റെ മരണത്തില്‍ ആരോപണ വിധേയനായ അധ്യാപകന്‍ ഡോ. എം കെ റാമിനെ കോളേജില്‍ നിന്ന് പുറത്താക്കിയിരുന്നു. നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യ പ്രേരണക്കുറ്റം അടക്കം ജാമ്യമില്ലാ വകുപ്പുകളാണ് അധ്യാപകരായ ഡോ. എം കെ റാം, ഡോ. സംഗീത നമ്പ്യാര്‍ എന്നിവര്‍ക്കെതിരെ ചുമത്തിയത്.






