salman khurshid book
സല്‍മാന്‍ ഖുര്‍ഷിദിന്റെ പുസ്തകം നിരോധിക്കാനാകില്ല; ഡല്‍ഹി ഹൈക്കോടതി
'വികാരം വൃണപ്പെടുന്നവര്‍ മറ്റെന്തെങ്കിലും വായിക്കുന്നതാണ് നല്ലത്'

ലഖ്‌നോ | കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്റെ ‘സണ്‍റൈസ് ഓവര്‍ അയോധ്യ: നേഷന്‍ഹുഡ് ഇന്‍ ഔര്‍ ടൈംസ്’ എന്ന പുസ്താകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഐ എസ്, ബോക്കൊഹറം തുടങ്ങിയ ഇസ്ലാമിക് തീവ്രവാദ ഗ്രൂപ്പുകളുടേതിന് സമാനമായ രാഷ്ട്രീയ ധാരയാണ് ഹിന്ദുത്വം എന്ന പുസ്തകത്തിലെ പരാമര്‍ശം ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട ഹരജിയാണ് തള്ളിയത്.
എന്തുകൊണ്ടാണ് നിങ്ങള്‍ ഇത് വാങ്ങുകയോ, വായിക്കുകയോ ചെയ്യരുതെന്ന് ആളുകളോട് ആവശ്യപ്പെടാത്തതെന്ന് ഹരജിക്കാരനോട് കോടതി ചോദിച്ചു. പുസ്തകം മോശമായി എഴുതിയതാണെന്നും അത് വായിക്കരുതെന്നും നിങ്ങള്‍ എല്ലാവരോടും പറയുക. വികാരങ്ങള്‍ വ്രണപ്പെട്ടാല്‍ അവര്‍ക്ക് നല്ലത് മറ്റെന്തെങ്കിലും വായിക്കാമെന്നും പുസ്തകം നിരോധിക്കാനാകില്ലെന്നും കോടതി അറിയിച്ചു.
ബാബറി മസ്ജിദ്-രാമജന്മഭൂമി തര്‍ക്ക വിഷയം, അതിന്മേലുണ്ടായ നിയമയുദ്ധം, അലഹബാദ് ഹൈക്കോടതി, സുപ്രീംകോടതി എന്നിവയുടെ വിധികള്‍ എന്നിവയെക്കുറിച്ചാണ് ഖുര്‍ഷിദിന്റെ പുസ്തകം. സനാതന ധര്‍മവും ക്ലാസിക്കല്‍ ഹിന്ദുമതത്തെക്കുറിച്ച് അവബോധമുളള സന്യാസിമാരും ഹിന്ദുത്വത്തെ തളളിപ്പറയുന്നു. എല്ലാ മാനദണ്ഡങ്ങളും പരിശോധിക്കുകയാണെങ്കില്‍ ഐ എസ്, ബോക്കൊഹറം തുടങ്ങിയ ഇസ് ലാമിക് ജിഹാദിസ്റ്റ് ഗ്രൂപ്പുകളുടേതിന് സമാനമായ രാഷ്ട്രീയ ധാരയാണ് ഹിന്ദുത്വം എന്നായിരുന്നു പുസ്തകത്തില്‍ സല്‍മാന്‍ ഖുര്‍ഷിദ് എഴുതിയത്.