Connect with us

Kerala

ആക്രിക്കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ വില്‍പ്പന; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

ആക്രി വ്യാപാരത്തിന്റെ മറവില്‍ ഇയാള്‍ വ്യാപകമായി ചെറുപ്പക്കാര്‍ക്ക് മയക്കുമരുന്ന് വില്പന നടത്തിവരികയായിരുന്നെന്ന് പോലീസ്.

Published

|

Last Updated

തിരുവനന്തപുരം| മുരുക്കുംപുഴയില്‍ എംഡിഎംഎയുമായി ഓട്ടോ ഡ്രൈവര്‍ പിടിയില്‍. മുടപുരം സ്വദേശി മുബാറക് എന്ന് വിളിപ്പേരുള്ള നൗഷാദാണ് എക്‌സൈസിന്റെ പിടിയിലായത്.

ആക്രി വ്യാപാരത്തിന്റെ മറവില്‍ ഇയാള്‍ വ്യാപകമായി ചെറുപ്പക്കാര്‍ക്ക് മയക്കുമരുന്ന് വില്പന നടത്തിവരികയായിരുന്നെന്ന രഹസ്യവിവരം ലഭിച്ചിരുന്നെന്നും ഇയാളില്‍ നിന്ന് 8.45 ഗ്രാം എംഡിഎംഎ കണ്ടെടുത്തെന്നും പോലീസ് പറഞ്ഞു.

എംഡിഎംഎ വില്‍പ്പന നടത്തി കിട്ടിയ 21000 രൂപയും മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച ഓട്ടോറിക്ഷയും പോലീസ് പിടിച്ചെടുത്തു.

 

 

Latest