sachin dev and arya rajendran are getting married
സച്ചിന്‍ ദേവും ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ക്ക് വരനായി എം എല്‍ എ

കോഴിക്കോട്| ബാലുശ്ശേരി എം എല്‍ എ സച്ചിന്‍ ദേവും തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും വിവാഹിതരാകുന്നു. ഒരു മാസത്തിന് ശേഷം വിവാഹം നടത്താന്‍ ഇരു കുടുംബവും തമ്മില്‍ ധാരണയായതായി സച്ചിന്റെ പിതാവ് കെ എം നന്ദകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ബാലസംഘം മുതലുള്ള പരിചയമാണ് വിവാഹത്തിലേക്കെത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബാലുശ്ശേരിയില്‍ നിന്ന് ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്കെതിരെ മത്സരിച്ചാണ് സച്ചിന്‍ നിയമസഭയിലേക്കെത്തുന്നത്. സച്ചിന്റെ പ്രചാരണത്തിനായി ആര്യ രാജേന്ദ്രന്‍ ബാലുശ്ശേരിയില്‍ എത്തിയിരുന്നു.
നിലവില്‍ എസ് എഫ് ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയാണ് സച്ചിന്‍. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായ ആര്യാ രാജേന്ദ്രന്‍ തദ്ദേശ തിഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ മുടവന്‍മുകള്‍ വാര്‍ഡില്‍ നിന്നാണ് ജയിച്ചത്.