Connect with us

Kerala

ശബരിമല യുവതി പ്രവേശനം: ആചാരം സംരക്ഷിക്കണം; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

2019ല്‍ യുവതി പ്രവേശനത്തെ അനുകൂലിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിലപാടെടുത്തിരുന്നു

Published

|

Last Updated

തിരുവനന്തപുരം| ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നിര്‍ണ്ണായക തീരുമാനവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ശബരിമലയില്‍ യുവതി പ്രവേശനത്തെ അനുകൂലിച്ച നിലപാട് തിരുത്താനാണ് ദേവസ്വം ബോര്‍ഡ് നീക്കം. ശബരിമലയില്‍ ആചാരം സംരക്ഷിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. നിലപാട് സുപ്രീംകോടതിയില്‍ അറിയിക്കും.

2019ല്‍ യുവതി പ്രവേശനത്തെ അനുകൂലിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിലപാടെടുത്തിരുന്നു. കേസ് വീണ്ടും സുപ്രീംകോടതിയുടെ പരിഗണനയില്‍ വന്നപ്പോഴാണ് ദേവസ്വം ബോര്‍ഡില്‍ പുനഃരാലോചന നടന്നത്. ഇന്ന് നടന്ന ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. ദേവസ്വം ബോര്‍ഡിന്റെ നിലപാട് സ്വാഗതാര്‍ഹമെന്ന് ഗ്ലോബല്‍ ബ്രാഹ്മിന്‍ കണ്‍സോര്‍ഷ്യം പ്രതികരിച്ചു.

 

Latest