Kerala
സമസ്ത സെന്റിനറി: മദ്റസാ ശാക്തീകരണ പദ്ധതി സഹായ വിതരണം നവംബര്‍ 24ന്
വ്യക്തമായ രേഖകള്‍ സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകള്‍ സൂക്ഷ്മ പരിശോധനകള്‍ക്ക് ശേഷമാണ് മദ്രസകളുടെ പട്ടിക തയ്യാറാക്കിയിട്ടുള്ളത്.
കോഴിക്കോട് | സമസ്ത സെന്റിനറിയുടെ ഭാഗമായി സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രഖ്യാപിച്ചിട്ടുള്ള മദ്രസ നിര്‍മ്മാണങ്ങള്‍ക്കും അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കുമുള്ള സഹായവിതരണം നവംബര്‍ 24ന് ചൊവ്വാഴ്ച നടത്തുവാന്‍ വിദ്യാഭ്യാസ ബോര്‍ഡ് എക്സിക്യൂട്ടീവ് തീരുമാനിച്ചു.വ്യക്തമായ രേഖകള്‍ സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകള്‍ സൂക്ഷ്മ പരിശോധനകള്‍ക്ക് ശേഷമാണ് മദ്രസകളുടെ പട്ടിക തയ്യാറാക്കിയിട്ടുള്ളത്.
വിദ്യാഭ്യാസ ബോര്‍ഡ് സംവിധാനിച്ചിരിക്കുന്ന ഡിപ്ലോമ ഇന്‍ ഇസ്ലാമിക് എഡ്യൂക്കേഷന്‍ കോഴ്സ് പൂര്‍ത്തിയാക്കിയ പ്രഥമ ബാച്ചിന്റെ കോണ്വെക്കേഷന് ചടങ്ങും പ്രസ്തുത പരിപാടിയില്‍ നടക്കും.
ഡിപ്ലോമ കോഴ്സില്‍ പഠിതാക്കളായ ട്രെയിനികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും സ്ഥാന വസ്ത്രവും ചടങ്ങില്‍ വിതരണം ചെയ്യും.
റഈസുല്‍ ഉലമ സുലൈമാന്‍ ഉസ്താദ്, സുല്‍ത്താനുല്‍ ഉലമ കാന്തപുരം ഉസ്താദ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കും
ഇത് സംബന്ധമായി ചേര്‍ന്ന യോഗത്തില്‍പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സുല്‍ത്താനുല്‍ ഉലമാ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്തു.
സയ്യിദ് ഇബ്റാഹിം ഖലീല്‍ ബുഖാരി, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, ത്വാഹാ തങ്ങള്‍ സഖാഫി, അബ്ദുല്‍ ഫത്താഹ് തങ്ങള്‍ അവേലം, കെ.പി.മുഹമ്മദ് മുസ്ലിയാര് കൊമ്പം, ടി.അബൂഹനീഫല്‍ ഫൈസി തെന്നല, വി.പി.എം.ഫൈസി വില്യാപ്പള്ളി, അബ്ദുറഹ്മാന് ഫൈസി വണ്ടൂര്‍, അലവി സഖാഫി കൊളത്തൂര്‍, ഡോ.അബ്ദുല്‍ ഹകീം അസ്ഹരി, എന്‍.അലി അബ്ദുല്ല, മജീദ് കക്കാട്, അഡ്വ.ഇസ്മാഈല്‍ വഫാ, ഡോ.മുഹമ്മദ് കുഞ്ഞ് സഖാഫി കൊല്ലം, സൈഫുദ്ദീന് ഹാജി തിരുവനന്തപുരം, ഡോ.അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, അബ്ദുറഹ്മാന് ദാരിമി സീഫോര്‍ത്ത്, ബി.എസ്.അബ്ദുല്ല കുഞ്ഞി ഫൈസി, പി.സി.ഇബ്റാഹീം മാസ്റ്റര്‍, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, ഇ.യഅഖൂബ് ഫൈസി, കെ.കെ.എം.കാമില്‍ സഖാഫി മംഗലാപുരം, ഡോ.ഹാജി എം.എ.നാസര്‍ ഹിശാമി, കെ.കെ.മുഹമ്മദലി ഫൈസി തുടങ്ങിയവര്‍ സംബന്ധിച്ചു.
Content Highlights: The Sunni Education Board will distribute financial aid for madrasa construction and infrastructure development under Samastha Centenary on November 24. The convocation for the first batch of Diploma in Islamic Education will also be held. Top leaders including Kanthapuram Usthad led the meeting.






