Connect with us

Kerala

രോഗങ്ങളും യുദ്ധങ്ങളും പ്രകൃതിദുരന്തങ്ങളും അപ്രതീക്ഷിതമായി സംഭവിച്ചതല്ല: പ്രൊഫ. രൂപേഷ് കുമാര്‍ പതി

അതുകൊണ്ടാണ് കോവിഡ് വന്നപ്പോള്‍ അത് പെട്ടെന്നുണ്ടായ ഒരു സര്‍പ്രൈസായി നമ്മള്‍ വിശ്വസിക്കുന്നത്.

Published

|

Last Updated

കോഴിക്കോട്  | രോഗങ്ങളും യുദ്ധങ്ങളും പ്രകൃതിദുരന്തങ്ങളും അപ്രതീക്ഷിതമായി സംഭവിച്ചതല്ലെന്ന് കോഴിക്കോട് ഐ ഐ എം പ്രൊഫസര്‍ രൂപേഷ് കുമാര്‍ പതി. എസ് എസ് എഫ് കേരള സംഘടിപ്പിക്കുന്ന പ്രൊഫ്‌സമിറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് 19 ലോകത്തെ അമ്പരപ്പിച്ച ഒരു സര്‍പ്രൈസ് ആയിരുന്നില്ല, മറിച്ച് കഴിഞ്ഞ പത്ത് വര്‍ഷമായി നല്‍കപ്പെട്ട മുന്നറിയിപ്പുകള്‍ അവഗണിച്ചതിന്റെ ഫലമായിരുന്നു. 2008ല്‍ ചൈനയില്‍ ഉണ്ടായ സാര്‍സ് (SARS), 2009ലെ മേഴ്‌സ് (MERS), 2012ല്‍ ആഫ്രിക്കയില്‍ പടര്‍ന്നുപിടിച്ച എബോള, തുടര്‍ന്നുണ്ടായ സൈ്വന്‍ ഫ്‌ലൂ, കേരളത്തിലുണ്ടായ നിപ്പ വൈറസ് എന്നിവയെല്ലാം മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗങ്ങള്‍ പടരുന്നതിന്റെയും വ്യാപിക്കുന്നതിന്റെയും കൃത്യമായ സൂചനകളായിരുന്നു. ഈ സൂചനകളെല്ലാം നിലനില്‍ക്കെ ലോക രാജ്യങ്ങളും ഭരണാധികാരികളും മുന്‍കരുതലുകള്‍ എടുക്കാതെ ഉറങ്ങുകയായിരുന്നു. അതുകൊണ്ടാണ് കോവിഡ് വന്നപ്പോള്‍ അത് പെട്ടെന്നുണ്ടായ ഒരു സര്‍പ്രൈസായി നമ്മള്‍ വിശ്വസിക്കുന്നത്.

റഷ്യ-യുക്രൈന്‍ യുദ്ധം, ഇറാന്‍ സംഘര്‍ഷങ്ങള്‍, വ്യാപാര ഉപരോധങ്ങള്‍ തുടങ്ങിയവ പെട്ടെന്ന് ആകാശത്തുനിന്ന് വീണതല്ല. അവ അന്താരാഷ്ട്ര തലത്തില്‍ നിലനില്‍ക്കുന്ന അപകടസാധ്യതകളുടെ ഭാഗമാണ്. ആഗോളതലത്തില്‍ നടക്കുന്ന ഇത്തരം കാര്യങ്ങളില്‍ മുന്‍കൂട്ടി അപകടസാധ്യത വിലയിരുത്താന്‍ കഴിയാത്തതാണ് തിരിച്ചടിയാകുന്നതെന്നും അദ്ദേഹം പറഞ്ഞു

പേരോട് അബ്ദുറഹ്മാന്‍ സഖാഫി, കെ വൈ നിസാമുദ്ദീന്‍ ഫാളിലി, ഇബ്രാഹീം സഖാഫി കുമ്മോളി, എം അബ്ദുല്‍ മജീദ്, ഡോ. അബ്ദുല്‍ ഗഫൂര്‍, ഡോ. മുഹമ്മദ് ശാഫി പി, സൈനുല്‍ ആബിദ് എം, അഹ്മദ് ശറിന്‍, അക്ബര്‍ സ്വാദിഖ്, മുഹമ്മദ് ഫാളില്‍ നൂറാനി, ഹാഫിള് അബ്ദുല്‍ മജീദ് അഹ്‌സനി, അഫ്സല്‍ സഖാഫി ചെറുമോത്ത്, ശബീറലി, ജാബിര്‍ പി, മുഹമ്മദ് അബ്ദുല്ല എന്‍ സി , മുഹമ്മദ് യാസിന്‍ പി പി, സാലിം കോഡൂര്‍, അഡ്വ. മുഹമ്മദ് അജീര്‍, മുഹമ്മദ് ഫാസില്‍, സയ്യിദ് അബ്ദുല്‍ ബാസിത്ത്, തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി

Content Highlights: Diseases, wars, and disasters were not surprises but ignored warnings, said IIM Kozhikode Prof Rupesh Kumar Pati at SSF Kerala ProfSummit. He highlighted past outbreaks like SARS and Nipah as clear signals. Leaders like Perode Abdurrahman Saqafi addressed various sessions.

Latest