Connect with us

Kerala

നീലേശ്വരം സ്വദേശി കുവൈത്തിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍

മൂന്ന് മാസം മുന്‍പാണ് നാട്ടില്‍ വന്ന് തിരിച്ചുപോയത്

Published

|

Last Updated

നീലേശ്വരം  |  തൈക്കടപ്പുറം സ്വദേശിയെ കുവൈത്തിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
നടുവില്‍ പള്ളിക്ക് സമീപത്തെ സി ടി അബ്ദുല്‍ അസീസാണ് (45) മരിച്ചത്. കുവൈത്തിലെ മഹ്ബൂല ബ്ലോക്ക് ഒന്നിലെ ഫ്ളാറ്റിലായിരുന്നു താമസം. കുവൈറ്റില്‍ സ്വന്തമായി മൊബൈല്‍ കട നടത്തി വരികയായിരുന്നു.

മൂന്ന് മാസം മുന്‍പാണ് നാട്ടില്‍ വന്ന് തിരിച്ചുപോയത്. പിതാവ്: സി ടി ഹംസ. മാതാവ്: സഫിയത്ത്. ഭാര്യ: ഷംന. മക്കള്‍: സല്‍മാന്‍ അബ്ദുല്‍ അസീസ്, സാറ അബ്ദുല്‍ അസീസ്. സല്‍ഫ അബ്ദുല്‍ അസീസ്, സഫിയ അബ്ദുല്‍ അസീസ്. സഹോദരങ്ങള്‍: മുഹമ്മദ് സാലി, ഇഖ്ബാല്‍, മുബാറക്, നിസാം, അസീസ്.

Content Highlights: A 45-year-old native of Thaikadappuram in Nileshwaram was found dead in his apartment in Kuwait. The deceased, C T Abdul Aziz, was running a mobile shop in Mahboula Block 1. He had returned to Kuwait three months ago after visiting his home in Kerala.

Latest