Kerala
മേട്ടുപ്പാളയം–ഊട്ടി റോഡിൽ മണ്ണിടിച്ചിൽ; കുടുങ്ങിയ 150 ലധികം വിദ്യാർഥികളെ രക്ഷപ്പെടുത്തി
വെള്ളി, ശനി ദിവസങ്ങളിൽ പെയ്ത കനത്ത മഴയാണ് മേഖലയിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും കാരണമായത്.
കോയമ്പത്തൂർ|മേട്ടുപ്പാളയം–ഊട്ടി റോഡിലുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിയ 150ലധികം സ്കൂൾ വിദ്യാർഥികളെ രക്ഷപ്പെടുത്തി. പാലക്കാട്ടു നിന്ന് ഊട്ടിയിലേക്ക് വിനോദയാത്രയ്ക്കെത്തിയ വിദ്യാർഥികളുടെ ബസാണ് മണ്ണിടിച്ചിലിനെ തുടർന്ന് വഴിയിൽ കുടുങ്ങിയത്.
മണ്ണിടിച്ചിലുണ്ടായ മേഖലയിൽ കുടുങ്ങിയ വിദ്യാർഥികളെ അഗ്നിരക്ഷാസേനാംഗങ്ങൾ കയർ ഉപയോഗിച്ചാണ് സുരക്ഷിതമായി പുറത്തെത്തിച്ചത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് എല്ലാവരെയും രക്ഷപ്പെടുത്തിയത്.
വെള്ളി, ശനി ദിവസങ്ങളിൽ പെയ്ത കനത്ത മഴയാണ് മേഖലയിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും കാരണമായത്. വെള്ളിയാഴ്ച രാത്രി ആരംഭിച്ച മഴ ശനിയാഴ്ച രാവിലെയോടെ ശക്തമായി. ഇതോടെ മേട്ടുപ്പാളയം–ഊട്ടി പാതയിലെ പത്തിലധികം സ്ഥലങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി. അപകടത്തെ തുടർന്ന് പാതയിലൂടെയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു.
Content Highlights: More than 150 school students from Palakkad stranded in a landslide on the Mettupalayam-Ooty road were safely rescued by fire force personnel using ropes. Heavy rainfall triggered landslides at over ten locations along the route, completely disrupting traffic movement.


