Connect with us

Kerala

ശബരിമല സ്വര്‍ണപ്പാളി വിവാദം; സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ദേവസ്വം വിജിലന്‍സ് ഇന്നു ചോദ്യം ചെയ്‌തേക്കും

ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചുകൊണ്ടുള്ള നോട്ടീസ് പലര്‍ക്കും വിജിലന്‍സ് അയച്ചിട്ടുണ്ട്

Published

|

Last Updated

തിരുവനന്തപുരം | ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിരിക്കെ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഇന്ന് ദേവസ്വം വിജിലന്‍സ് ചോദ്യം ചെയ്‌തേക്കും. സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ട ഇടപാടുകാരെയെല്ലാം വിജിലന്‍സ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചുകൊണ്ടുള്ള നോട്ടീസ് പലര്‍ക്കും വിജിലന്‍സ് അയച്ചിട്ടുണ്ട്.

കൃത്യമായ ചോദ്യാവലി ഇതിനായി ദേവസ്വം വിജിലന്‍സ് തയ്യാറാക്കിയിട്ടുണ്ട്.
ശബരിമലയില്‍ നിന്ന് കൊണ്ടുപോയത് സ്വര്‍ണപ്പാളി ആണോ ചെമ്പുപാളി ആണോ എന്നും ഇത് ഒരു മാസത്തോളം കയ്യില്‍ സൂക്ഷിച്ചത് ഉള്‍പ്പടെയുള്ള ദുരൂഹ വിഷയങ്ങളില്‍ വ്യക്തത വരുത്താനാണ് വിജിലന്‍സ് നീക്കം.

സ്വര്‍ണപ്പാളി വിഷയത്തില്‍ സുപ്രധാന വെളിപ്പെടുത്തലുമായി വിജയ് മല്യ നിയോഗിച്ച വിദഗ്ധന്‍ സെന്തില്‍ നാഥനും രംഗത്തെത്തിയിരുന്നു. ദ്വാരപാലക ശില്പത്തില്‍ അഞ്ച് കിലോ സ്വര്‍ണം പൊതിഞ്ഞതായി അദ്ദേഹം പറഞ്ഞു. സമഗ്ര അന്വേഷണം വേണമെന്ന് പന്തളം കുടുംബവും ആവശ്യപ്പെട്ടിട്ടുണ്ട്.