Kasargod
സഅദിയ്യ ഇംഗ്ലീഷ് മീഡിയം നൂറേ മദീന മീലാദ് സമ്മേളനം 12ന്
കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് അധ്യക്ഷത വഹിക്കും. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി അവാര്‍ഡ് ദാനം വഹിക്കും.

ദേളി | സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ നൂറേ മദീന മീലാദ് സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഒക്ടോബര്‍ 12 ബുധനാഴ്ച ഉച്ചക്ക് രണ്ടിന് ജാമിഅ സഅദിയ്യ അറബിയ്യ പ്രസിഡന്റ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് അധ്യക്ഷത വഹിക്കും. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി അവാര്‍ഡ് ദാനം വഹിക്കും. ദീര്‍ഘകാലമായി പി ടി എ പ്രസിഡന്റായി സേവനരംഗത്തുള്ള അബ്ദുല്ല ഹുസൈന്‍ കടവത്ത് (അത്തച്ച)യെ ആദരിക്കും.
സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, കല്ലട്ര മാഹിന്‍ ഹാജി, എന്‍ എ അബൂബക്കര്‍ ഹാജി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ശരീഫ് കല്ലട്ര, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, എം എ അബ്ദുല്‍ വഹാബ്, പ്രിന്‍സിപ്പല്‍ ഹനീഫ അനീസ്, ഷാഫി ഹാജി കീഴൂര്‍, അഹമ്മദലി ബെണ്ടിച്ചാല്‍, അഹമ്മദ് ഷിറിന്‍ ഉദുമ, ഹനീഫ് കട്ടക്കാല്‍, അബ്ദുല്‍ കരീം സഅദി ഏണിയാടി, പാറപ്പള്ളി ഇസ്മാഈല്‍ സഅദി, അബ്ദുല്‍ ഹമീദ് എം ടി പി സംബന്ധിക്കും. 3000ല്‍ പരം വിദ്യാര്‍ഥികള്‍ മാറ്റുരക്കുന്ന കലാമേളയും മെഗാ ഫ്ളവര്‍ ഷോയും മറ്റു കലാപരിപാടികളും വേദിയില്‍ അരങ്ങേറും.