From the print
സഅദിയ്യക്ക് ലോ കോളജ് അനുവദിച്ചു; കെട്ടിട ശിലാസ്ഥാപനം നാളെ
വിദ്യാഭ്യാസ സാമൂഹിക പ്രവർത്തന മേഖലയിൽ അഞ്ചര പതിറ്റാണ്ട് പിന്നിടുന്ന സഅദിയ്യക്ക് ലഭിച്ച അംഗീകാരമാണ് ലോ കോളജ്

ദേളി | തെന്നിന്ത്യയിലെ ഉന്നത മതഭൗതിക സാങ്കേതിക വൈജ്ഞാനിക കേന്ദ്രമായ ജാമിഅ സഅദിയ്യ അറബിയ്യയിൽ ലോ കോളജ് ആരംഭിക്കാൻ സർക്കാർ അനുമതി. അഞ്ച് വർഷത്തെ ബി എ എൽ എൽ ബി ഇന്റഗ്രേറ്റഡ് കോഴ്സിനാണ് അംഗീകാരം ലഭിച്ചത്. കോളജ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നാളെ ചട്ടഞ്ചാൽ കോളിയടുക്കം ലോ കോളജ് ക്യാമ്പസിൽ സഅദിയ്യ സാരഥികളും ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും ചേർന്ന് നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വിദ്യാഭ്യാസ സാമൂഹിക പ്രവർത്തന മേഖലയിൽ അഞ്ചര പതിറ്റാണ്ട് പിന്നിടുന്ന സഅദിയ്യക്ക് ലഭിച്ച അംഗീകാരമാണ് ലോ കോളജ്. കേരളത്തിൽ സമന്വയ വിദ്യാഭ്യാസമെന്ന ആശയത്തിന് തുടക്കം കുറിച്ച സഅദിയ്യ ഇന്ന് 30ൽ പരം സ്ഥാപനങ്ങളിലായി 8,000ൽ അധികം വിദ്യാർഥികളുടെ ഭാവി നിർണയിക്കുന്നു. പൗരപ്രമുഖനും സാമൂഹിക സേവന തത്്പരനുപമായ കല്ലട്ര അബ്ദുൽ ഖാദിർ ഹാജിയുടെയും വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനും പ്രമുഖ പണ്ഡിതനും സമസ്ത പണ്ഡിത സഭയുടെ പ്രസിഡന്റുമായിരുന്ന നൂറുൽ ഉലമ എം എ അബ്ദുൽ ഖാദിർ മുസ്്ലിയാരുടെയും സ്വപ്ന സാക്ഷാത്കാരമായിരുന്നു സഅദിയ്യ യൂനിവേഴ്സിറ്റി എന്നത്. ഈ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണ് സഅദിയ്യ. ലോ കോളജ് അനുവദിച്ച അധികൃതരെ സഅദിയ്യ കേന്ദ്ര കമ്മിറ്റി യോഗം അഭിനന്ദിച്ചു.
കോളജ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം പ്രസിഡന്റ്സയ്യിദ് കെ എസ് ആറ്റക്കോയ കുമ്പോൽ നിർവഹിക്കും. ഡോ. എൻ എ മുഹമ്മദ് അധ്യക്ഷത വഹിക്കും. കർണാടക സ്പീക്കർ യു ടി ഖാദർ പ്രൊജക്ട് ലോഞ്ചിംഗ് നിർവഹിക്കും. ബ്രോഷർ പ്രകാശനം ട്രഷറർ കല്ലട്ര മാഹിൻ ഹാജിക്ക് നൽകി അഡ്വ. സി എച്ച് കുഞ്ഞമ്പു എം എൽ എ നിർവഹിക്കും. എ പി അബ്ദുല്ല മുസ്്ലിയാർ മാണിക്കോത്ത് ആമുഖ പ്രഭാഷണം നടത്തും. കൺവീനർ എൻ എ അബൂബക്കർ ഹാജി കീനോട്ട് അവതരിപ്പിക്കും.
എൻ എ നെല്ലിക്കുന്ന് എം എൽ എ, എ കെ എം അശ്‌റഫ് എം എൽ എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, കേരള ന്യൂനപക്ഷ കമ്മീഷൻ അംഗം എ സൈഫുദ്ദീൻ ഹാജി തിരുവനന്തപുരം മുഖ്യാതിഥികളായിരിക്കും. സഅദിയ്യ വൈസ് പ്രസിഡന്റുമാരായ കെ പി അബൂബക്കർ മുസ്്ലിയാർ പട്ടുവം, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, സെക്രട്ടറിമാരായ കെ പി ഹുസൈൻ സഅദി കെ സി റോഡ്, സയ്യിദ് മുത്തുക്കോയ അൽ അഹ്ദൽ കണ്ണവം, യു എ ഇ നാഷനൽ കമ്മിറ്റി പ്രസിഡന്റ്സയ്യിദ് ത്വാഹാ ബാഫഖി, മർകസ് ലോ കോളജ് ജോയിന്റ്ഡയറക്ടർ ഡോ. സി അബ്ദുസ്സമദ്, വഖ്ഫ് ബോർഡ് മുൻ സി ഇ ഒ അഡ്വ. ബി എം ജമാൽ, സഅദിയ്യ ലോ കോളജ് പ്രിൻസിപ്പൽ ഇൻചാർജ് അഡ്വ. വി വി ഹെമിൻ, എൻജീനിയർ ദാമോദരൻ സംബന്ധിക്കും.
വാർത്താ സമ്മേളനത്തിൽ മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, ഹാജി അബ്ദുല്ല ഹുസൈൻ കടവത്ത്, കൊല്ലമ്പാടി അബ്ദുൽ ഖാദിർ സഅദി, പി വി മുസ്തഫ, എം കെ ശറഫുദ്ദീൻ സംബന്ധിച്ചു.