Kasargod
സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് ഐ എ എം ഇ യുടെ അനുമോദനം
ഇംഗ്ലീഷ് വിദ്യാഭ്യാസ രംഗത്തെ പ്രഥമ സ്ഥാപനം എന്ന നിലയിലാണ് ആദരവ്.

ജാമിഅ സഅദിയ്യക്ക് ഐ എ എം ഇ നല്‍കിയ മെമെന്റോ ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സ്ഥാപന മേധാവികള്‍ക്ക് കൈമാറുന്നു.
കാസര്‍കോട് | സമന്വയ വിദ്യാഭ്യാസ രംഗത്ത് പ്രഥമ സ്ഥാപനമായ ജാമിഅ സഅദിയ്യയുടെ കീഴില്‍ നാല്‍പത് വര്‍ഷം മുമ്പ് ആരംഭിച്ച സഅദിയ്യ ഇംഗ്ലീഷ് മീഡിയം സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിനെ ഐഡിയല്‍ അസോസിയേഷന്‍ ഫോര്‍ മൈനോറിറ്റി എജ്യുക്കേഷന്‍ (ഐ എ എം ഇ) അനുമോദിച്ചു. ഇംഗ്ലീഷ് വിദ്യാഭ്യാസ രംഗത്തെ പ്രഥമ സ്ഥാപനം എന്ന നിലയിലാണ് ആദരവ്.
ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരില്‍ നിന്ന് സഅദിയ്യ വൈസ് പ്രസിഡന്റ് മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, സെക്രട്ടേറിയറ്റ് അംഗങ്ങളായ ബി എസ് അബ്ദുല്ലകുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സ്‌കൂള്‍ മാനേജര്‍ എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍ എന്നിവര്‍ മെമെന്റോ ഏറ്റുവാങ്ങി.
കൊമ്പം കെ പി മുഹമ്മദ് മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍, വണ്ടൂര്‍ അബ്ദുല്‍ റഹ്മാന്‍ ഫൈസി, മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ തഴപ്ര, എന്‍ അലി അബ്ദുല്ല, മജീദ് കക്കാട്, മുസ്തഫ കൊടൂര്‍, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, വി പി ഇസ്ഹാഖ്, അഫ്സല്‍ കൊളാരി, നൗഫല്‍ കൊടൂര്‍, എന്‍ മുഹമ്മദലി, ഉനൈസ് മുഹമ്മദ് സംബന്ധിച്ചു.